Home ഇന്ത്യൻ വാർത്തകൾ ക്നാനായ ഹദ്യൂസാ ക്ലബ്ബിന്റെ 15-ാം മത്‌ വാർഷികവും കുടുംബ സംഗമവും നടത്തി.

ക്നാനായ ഹദ്യൂസാ ക്ലബ്ബിന്റെ 15-ാം മത്‌ വാർഷികവും കുടുംബ സംഗമവും നടത്തി.

577
0

ഏറ്റുമാനൂർ: ക്നാനായ സമുദായ അംഗങ്ങളായ 142 കുടുംബങ്ങൾ ഉൾകൊള്ളുന്ന ഏറ്റുമാനൂർ പട്ടിത്താനത്ത് പ്രവർത്തിക്കുന്ന ക്നാനായ ഹദ്യൂസാ ക്ലബ്ബിന്റെ 15-ാം മത്‌ വാർഷികവും കുടുംബ സംഗമവും നടത്തി. കേരള ലോകായുക്ത ജസ്റ്റിസ്‌ സിറിയക് ജോസഫ് മുഖ്യ അതിഥി ആയിരുന്നു. 2019 മുതൽ 2022 വരെ ശ്രീ ബിനോയ്‌ കടവിലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലാവധി പൂർത്തിയാക്കിയതിനാൽ 2023-24 വർഷത്തേക്കുള്ള ശ്രീ. ഷൈജി ഓട്ടപ്പള്ളിയുടെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികൾ സത്യ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.ക്ലബ്ബിൽ പുതിയതായി ചേർന്ന Dr. ജോസഫ് സണ്ണി കുന്നശ്ശേരി, ലിസ്റ്റിൻ സ്റ്റീഫൻ മുടീകുന്നേൽ, സുനിൽ ഫിലിപ്പ് കവുന്നുപാറയിൽ, ടോം വഞ്ചിത്താനത്ത് എന്നീ കുടുംബങ്ങളുടെ അംഗത്വ സ്വീകരണവും നടത്തുകയുണ്ടായി.

ക്ലബ്‌ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പൂർണ്ണ വിവരങ്ങളടങ്ങിയ പുതിയ ഡയറക്ടറിയുടെ പ്രകാശനവും തദ്ദവസരത്തിൽ ജസ്റ്റിസ്‌ സിറിയക് ജോസഫ് നടത്തി.
ക്ലബ്‌ അംഗങ്ങളായ കോട്ടയം അതിരൂപത വിൻസെന്റ് ഡി പൊൾ സോസിറ്റി പ്രെഡിഡന്റ് ടോം നന്ദികുന്നേൽ, KCC ആതിരൂപത വൈസ് പ്രസിഡന്റ്‌ ടോം കരികുളം എന്നിവരെ യോഗത്തിൽ ആദരിക്കുകയും KCC വർക്കിംഗ്‌ കമ്മറ്റി സെക്രട്ടറി ടോം കീപ്പാറയിൽ വർക്കിംഗ്‌ കമ്മിറ്റി അംഗം സ്റ്റീഫൻ ജോർജ് Ex- MLA എന്നിവരെയും KCC ഫോറോനാ ഇടവക തല ഭാരവാഹികളെയും അനുമോദിക്കുകയും ചെയ്തു. മുൻ സെക്രട്ടറി ബെന്നി കറത്തേടം വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും സിജു കൊരട്ടിയിൽ സ്വാഗതവും ഷൈജു കല്ലിടാന്തിയിൽ യോഗത്തിന് നന്ദിയും പറഞ്ഞു.

Previous articleUKKCA ബാഡ്മിൻറൺ ടൂർണമെൻറ് May 6 ന് ലെസ്റ്ററിൽ
Next articleഉഴവൂർ സെൻറ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ സുവർണ്ണ ജൂബിലി വർഷ ആഘോഷങ്ങളിലേക്ക് തിരിതെളിയിച്ചു.

LEAVE A REPLY