Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UKKCA അണിയിച്ചൊരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച് 25 ന്

UKKCA അണിയിച്ചൊരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച് 25 ന്

407
0

സാർവ്വത്രികസഭയിലും പൗരസ്ത്യ സഭാകൂട്ടായ്മയിലും സാമൂഹിക-സാംസ്ക്കാരിക- സഭാത്മക തനിമ നിലനിർത്തി പോരുന്ന ക്നാനായ സമൂഹത്തിന്റെ ഗോത്ര പിതാവ്, സെലൂഷ്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിന്റെ നിർദ്ദേശാനുസരണം ഉറഹമാർ യൗസേപ്പ് മെത്രാനും വൈദികരും ശെമ്മാശൻമാരും അൽമായരുമടങ്ങുന്ന കുടിയേറ്റസംഘത്തിന്റെ മലങ്കരയിലേയ്ക്കുള്ള കുടിയേറ്റത്തിന് നേതൃത്വം നൽകിയ ക്നായിത്തൊമ്മൻ പിതാവിന്റെ ഓർമ്മദിനാചരണം വീണ്ടും UKKCA സംഘടിപ്പിയ്ക്കുന്നു.
അവഗണനയുടെ, അടിച്ചമർത്തലിന്റെ, അടിമത്വത്തിന്റെ കാണാക്കയങ്ങളിൽ മുങ്ങിത്താണിരുന്ന കേരളത്തിലെ ക്രൈസ്തവ വിശ്വാസത്തെ കൈപിടിച്ച് കരകയറ്റാനെത്തിയ ക്നായിത്തോമായുടെ ഓർമ്മദിനാചരണം ഇത് തുടർച്ചയായ മൂന്നാംതവണയാണ് UKKCA സംഘടിപ്പിയ്ക്കുന്നത്.

തദ്ദേശീയുടെ അവഗണനയിലും ആക്രമണങ്ങളിലും അടിപതറിയിരുന്ന കേരളത്തിലെ ക്രൈസ്തവവിശ്വാസത്തിന് താങ്ങും തണലുമേകാൻ പ്രവാചകൻമാരുടെ പിൻമുറക്കാരനായ ദൈവത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ടജനത്തിന്റെ പ്രതിനിധിയായി ദക്ഷിണമെസപ്പോട്ടോമിയയിലെ ഖിനായി ദേശത്തെ തോമസ് എന്ന യുഗപ്രഭാവൻ എസ്രാപ്രവാചകന്റെ ശവകുടീരത്തിൽ പ്രാർത്ഥിച്ചിട്ട് കൊടുങ്ങല്ലൂരിലെത്തിയപ്പോൾ നാട്ടുരാജാക്കൻമാർ പദവികളും സ്ഥാനമാനങ്ങളും നൽകി ആദരിച്ചാനയാച്ചപ്പോൾ അടിച്ചമർത്തപ്പെട്ടിരുന്ന കേരളക്രൈസ്തവർക്ക് അതൊരു അത്ഭുതകാഴ്ച്ചയിയിരുന്നു. നാട്ടുരാജാവിനൊപ്പമിരുന്ന് ഇലയുടെ അരികുമടക്കി ക്നായിത്തോമയും കൂട്ടരും ഭക്ഷണം കഴിച്ചവാർത്ത രാജകൊട്ടാരത്തിന്റെ ഏഴയലത്തുപോലും വന്നിട്ടില്ലാത്ത മാറ്റിനിർത്തപ്പെട്ടവർക്ക് അവിശ്വസനീയവും അസൂയാവഹവുമായില്ലെങ്കിലേ അതിശയിക്കേണ്ടുതുള്ളൂ. ക്നാനായ സമുദായം മാത്രം അവലംബിച്ചിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും കവർന്നെടുക്കപ്പെടുമ്പോൾ അന്ന് മുസരിയോസ് പട്ടണത്തിന്റെ തെക്കുംഭാഗത്ത്താമസിച്ചിരുന്നവരെ ബഹുമതികൾനൽകിആദരിയ്ക്കുന്നതുകണ്ട് പഞ്ചപുശ്ച്ചമടക്കിനിന്നിരുന്നവരെപ്പോലെ ഇന്ന് ക്നാനായക്കാരും ഓച്ഛാനിച്ച് നിൽക്കുമ്പോഴാണ് ക്നായിത്തോമൻ ഓർമ്മദിനാചരണവും, പ്രതിമാസ്ഥാപനവുമൊക്കെ പ്രാധ്യാന്യമുള്ളതാവുന്നത്.

Uk യിലെ ക്നാനായസമുദായാംഗങ്ങളുടെ സംഘടന ക്നായിത്തൊമ്മൻ പ്രതിമാ സ്ഥാപനവും, ക്നായിത്തൊമമൻ ഓർമ്മദിനാചരണവും ഇദംപ്രഥമമായി സംഘടിപ്പിച്ചപ്പോൾ അതിന്റെ അനുരണനങ്ങൾ ആഗോളക്നാനായസമൂഹത്തിലാകെയാണ് അലയടിച്ചത്. കേരളത്തിനുവെളിയിൽ ആദ്യമായി സംഘടിപ്പിച്ച വെങ്കലപ്രതിമാസ്ഥാപനം ഏറ്റെടുത്ത് നമ്മുടെ സ്ഥാപനങ്ങളിലും ഇടവകകളിലും ഇന്നുംപ്രതിമാസ്ഥാപനങ്ങൾ നടന്നുകൊണ്ടേയിരിയ്ക്കുന്നു.
UKKCA ആദ്യമായി നടത്തിയ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം പല ക്നാനായസംഘടനകളും പലപേരുകളിൽ ഇന്ന് നടത്താൻ തയ്യാറെടുക്കുന്നു. ഒരുചുവട്മുമ്പേ നടന്നവരെന്ന നിലയിൽ ആഗോള ക്നാനായ സമൂഹത്തിന് മാതൃകയായവരെന്ന നിലയിൽ ഈ ഓർമ്മദിനാചരണം UKയിലെ ക്നാനായ സമൂഹത്തിന് അഭിമാനദായകമാണ്.2023_24 വർഷങ്ങളിലേയ്ക്കുള്ള ശ്രീ സിബി കണ്ടത്തിലും ശ്രീ സിറിൾ പനങ്കാലയും നേതൃത്വം നൽകുന്ന സെൻട്രൽ കമ്മറ്റിയുടെ ആദ്യത്തെ പരിപാടി തന്നെ ഇന്നും അൾത്താരകളിൽ വണങ്ങപ്പെടുന്ന ക്നായിത്തോമായുടെ ഓർമ്മദിനാചരണത്തോടെയാവുന്നത് അനുഗ്രഹപ്പൂമഴയ്ക്ക് നിദാനമാകട്ടെ.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

Previous articleUKKCYL ന് നവസാരഥികൾ : മിന്നുംവിജയം നേടി പെൺകുട്ടികൾ- പ്രസിഡന്റ്- ജിയ ജിജോ കിഴക്കേകാട്ടിൽ (മാഞ്ചസ്റ്റർ).
Next articleകാനഡ ക്നാനായ സംഗമം മെയ് 19, 20, 21 തിയതികളിൽ

Leave a Reply