വിസ്മയകാഴ്ച്ചകൾ വാരിവിതറിയ ‘തെക്കൻസിനു’ ശേഷം വീണ്ടും വേറിട്ട കാഴ്ച്ചകൾക്ക് വേദിയായി UKKCYL ന്റെ വാശിയേറിയ തെരെഞ്ഞെടുപ്പ് നടന്നു. 2023- 24 വർഷങ്ങളിലേയ്ക്കുള്ള UKKCYL ന്റെ ഭാരവാഹികളായി
പ്രസിഡൻറ് : ജിയ ജിജോ
വൈസ് പ്രസിഡൻറ്: ക്രിസ്റ്റോ ഉതുപ്പ്
സെക്രട്ടറി: ജൂഡ് ലാലു
ജോയൻറ് സെക്രട്ടറി :രേഷ്മ എബി
ട്രഷറർ: എമിൽ മാനുവൽ
ജോ ട്രഷറർ: ജോഷ് ജിജോ
എന്നിവരോടൊപ്പം ഡയറക്ടേഴ്സ് ആയി ജസ്റ്റിൻ ജയിംസ്, സ്മിതാതോട്ടം എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.
പ്രസിഡൻറായി തെരെഞ്ഞെടുക്കപ്പെട്ട ജിയ ജിജോ മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡൻറ് ജിജോ കിഴക്കേക്കാട്ടിലിന്റെയും, അനിഷാജിജോയുടെയും മകളാണ്.കൈപ്പുഴ ഇടവകാംഗമായ ജിയ ജിജോ മുമ്പ് മാഞ്ചസ്റ്റർ യൂണിറ്റിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. A ലെവൽ പരീക്ഷയിൽ 9 വിഷയങ്ങളിലും A സ്റ്റാർ നേടി ശ്രദ്ധേയയായിരുന്ന ജിയ മാഞ്ചസ്റ്റർ യൂണിറ്റിനെ പ്രതിനിധീകരിച്ച് UKKCA കലാമേളകളിൽ നിരവധി സമ്മാനങ്ങൾ തേടിയിരുന്നു.
സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട ജൂഡ് ലാലു, ലിവർപൂൾ യൂണിറ്റ് പ്രസിഡൻറ് ലാലു തോമസിന്റെയും മിനി ലാലുവിന്റെയും മകനാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മാസ്‌റ്റേഴ്സ് നേടിയ ജൂഡ് ലിവർപൂൾയൂണിറ്റില UKKCYL പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. കല്ലറ പുത്തൻപള്ളി ഇടവകാംഗമാണ്.
ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട എമിൽ എലിസബത്ത് മാനുവൽ UKKCA ജനറൽ സെക്രട്ടറി സിറിൾ പനങ്കാലായുടെ യൂണിറ്റായ നോട്ടിംഗ്ഹാം യൂണിറ്റ് അംഗമാണ്. ഉഴവൂർപള്ളി ഇടവകാംഗമായ വട്ടാടിക്കുന്നേൽ മാനുവൽ സൈമന്റെയും ലിസിയാമ്മ മാനുവലിന്റെയും മൂത്ത മകളാണ്. HMRCയിൽ tax officer ആയി ജോലിനോക്കുന്ന എമിൽ ട്രഷറർ എന്നനിലയിൽ UKKCYL ന് ഒരു മുതൽകൂട്ടാവും
സ്ഥാനമൊഴിയുന്ന മുൻഭാരവാഹികളായ UKKCYL പ്രസിഡൻറിയും ട്രഷറററുടെയും തട്ടകമായ ലെസ്റ്റർ യൂണിറ്റിൽനിന്നും ഇക്കുറിയും UKKCYL ന് രണ്ട്ഭാരവാഹികളുണ്ട്.വൈസ് പ്രസിഡൻറ് ക്രിസ്റ്റോ ഉതുപ്പും ജോയൻറ് സെക്രട്ടറി രേഷ്മ എബിയും. എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ക്രിസ്റ്റോ ഇതുപ്പ്.
ജോയൻറ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട രേഷ്മാ എബി ഞീഴൂർ ഇടവകാംഗമായ ചരളേൽ എബി ജോസഫിന്റെയും മേഴ്സി എബിയുടെയും നാലുപെൺമക്കളിൽ ഒരാളാണ്. ജോയൻറ് ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട ജോഷ് ജിജോ കൊവൻട്രി ആൻഡ് വാർവിക്ഷയർ യൂണിറ്റിലെ സജീവസാന്നിധ്യമാണ്. കവൻട്രിയൂണിറ്റിലെ മുൻ വൈസ്പ്രസിഡന്റായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള ജോഷ് ജിജോ അക്കൗണ്ടിങ്ങ് ആൻഡ് ബിസിനസ്സ്മാനേജ്മെൻറ് വിദ്യാർത്ഥിയാണ്. വാകത്താനം പള്ളി ഇടവക കൊച്ചാദംപള്ളി ജിജോ ജോസഫിന്റെയും നീന ജിജോയുടെയും മകനാണ്. UKKCYL അഡ്വൈസേഴായി തെരെഞ്ഞെടുത്ത ജസ്റ്റിൻജയിംസ് ഈസ്റ്റ് ലണ്ടൻ യൂണിറ്റംഗവും, സ്മിതാ തോട്ടം ബർമിംഗ്ഹാം യൂണിറ്റ് അംഗവുമാണ്. UKയിലെ ക്നാനായ സമുദായത്തിന്റെ ഭാവിവാഗ്ദാനങ്ങളായ പുതിയ ഭാരവാഹികൾക്ക് പ്രവർത്തന മേഖലയിൽ എല്ലാ വിജയവും ആശംസിയ്ക്കുന്നു.
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA














