Home Blog Page 267

Knanaya Traditions and Prayers എന്ന പുസ്തകം പ്രകാശനം ചെയ്തു

0

ഫാ. ഏബ്രാഹം മുത്തോലത്ത് രചിച്ച Knanaya Traditions and Prayers എന്ന പുസ്തകത്തിന്റെ പ്രകാശനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത
മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജയിംസ് തോപ്പില്‍ പിതാവിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു.

ചെറുകര: ചടനക്കുഴിയിൽ മറിയക്കുട്ടി ലൂക്കാ | Live Funeral Telecast Available

0

ചെറുകര: ഇടനാട് ചടനക്കുഴിയിൽ മറിയക്കുട്ടി ലൂക്ക (88) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (26.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക പള്ളിയിൽ. പരേത കുടക്കച്ചിറ വാഴകാട്ടു കുടുംബാംഗമാണ്. മക്കൾ: സി.എല്‍ മേരി, സി.കെ മാത്യു, പരേതനായ സി.എല്‍ ബേബി, സി.എല്‍. ജോസ്, ലിസ്സിമോൾ. മരുമക്കൾ: തോമസ് പുതിയവീട്ടിൽ ചേർപ്പുങ്കൽ, റോസമ്മ മാത്യു തട്ടാറപറമ്പില്‍ അരുവിത്തുറ, മേരി മാത്യു മുണ്ടന്താനത്ത് പടിഞ്ഞാറ്റിൻകര, ലിസ്സി ജോസ് പണച്ചന്‍കുടിയില്‍ ചേറ്റുകുളം, ബേബി ലൂക്കോസ് പൗവ്വത്തേല്‍ കൈപ്പുഴ.

ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം: തലശ്ശേരി സ്വദേശിക്ക് കാരിത്താസ് ആശുപത്രിയില്‍ പുതുജീവന്‍

0

തെള്ളകം: തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട തലശ്ശേരി സ്വദേശി എബ്രഹാം കാരിത്താസ് ഹോസ്പിറ്റലില്‍ വിജയകരമായ പേസ്മേക്കര്‍ ശസ്ത്രക്രിയക്ക് വിധേയനായി. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അബോധാവസ്ഥയിലായ എബ്രഹാമിനെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇ.സി.ജിയിലെ വ്യതിയാനം കണ്ടത്തെിയ ഡോക്ടര്‍മാര്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലേക്ക് അയച്ചു. ഒരുപാട് ദൂരെയെങ്കിലും മറ്റെല്ലാ ആശുപത്രികളേക്കാള്‍ ഉപരിയായി കാരിത്താസില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് എബ്രഹാം പറയുകയുണ്ടായി കാരിത്താസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം ഇതൊരു സ്പെഷല്‍ കേസ് ആയി ഏറ്റെടുക്കുകയും എബ്രഹാമിന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയില്‍ വിജയകരമായി പേസ്മേക്കര്‍ ഘടിപ്പിച്ചതോടെ എബ്രഹാം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചത്തെി. ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനായ അദ്ദേഹം കാരിത്താസ് ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സയിലാണ്. കാരിത്താസ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സല്‍ട്ടന്‍്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്സണ്‍ ആണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഏത് അത്യാഹിത സാഹചര്യങ്ങളെയും പരിഹരിക്കാന്‍ സുസജ്ജമായ കാരിത്താസ് കാര്‍ഡിയാക് വിഭാഗ ത്തിന്‍്റെ ഏറ്റവും പുതിയ സന്തോഷമാണ് എബ്രഹാമിന്‍്റെ രോഗശാന്തി എന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് പറഞ്ഞു.

മാനസിക ആരോഗ്യ സംരകഷണ സെമിനാർ ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

0

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനസിക ആരോഗ്യ സംരകഷണ സെമിനാർ സംഘടിപ്പിച്ചു. പൂതാളി സെൻറ് ജെയിംസ് ചർച്ച് പാരിഷ് ഹാളിൽ നടത്തപ്പെട്ട സെമിനാറിൻറ്റെ ഉദ്ഘാടനം പൂതാളി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സൈജു പുത്തൻപറമ്പിൽ നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, അനിമേറ്റർ മിനി സണ്ണി, ലിസി ടോമി, മേഴ്സി ജോസ്, ബിൻസി ജോബി എന്നിവർ പ്രസംഗിച്ചു. മാനസിക ആരോഗ്യം സ്ത്രീകളിൽ എന്ന വിഷയത്തെ ആസ്പദമാക്കി മാനസിക ആരോഗ്യവിദഗ്ദ്ധ സിസ്റ്റർ ഡെൽമിയ എഫ് സി സി സെമിനാർ നയിച്ചു.

കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുഗ്രഹ കോണ്‍വെന്റ് സന്ദര്‍ശിച്ചു

0

കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുഗ്രഹ കോണ്‍വെന്റ് സന്ദര്‍ശിച്ചു. കോണ്‍വെന്റ് സുപ്പീരിയര്‍ Sr. സ്മിത SJC മണക്കാട് യൂണിറ്റ് യുവജനങ്ങളെയും, സണ്‍ഡേ സ്‌കൂള്‍ അധ്യാപകരെയും സ്വാഗതം ചെയ്തു. മണക്കാട് ഇടവകയില്‍ സേവനം ചെയ്തിരുന്ന Sr. ലിംസി SJC യെ കണ്ട് സ്‌നേഹ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. അനുഗ്രഹ കോണ്‍വെന്റിലെ എല്ലാ സിസ്റ്റേഴ്‌സുമായി സൗഹൃദം പങ്കുവയ്ക്കുകയും പരിചയപ്പെടുകയും ചെയ്തു. യുവജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഈ മഹനീയ നിമിഷത്തില്‍ പങ്കാളികളായ യൂണിറ്റ് ചാപ്ലിയന്‍ ഫാ. ദിപു ഇറപുറത്ത്, സിസ്റ്റര്‍ അഡൈ്വസര്‍ Sr. പ്രിയ SJC, ചുങ്കം ഫൊറോന ഡയറക്ടര്‍ സാന്റി കുന്നംചിറ ഡയറക്ടര്‍ ദീപു കൂട്ടുമലയില്‍, ലേഡി അഡൈ്വസര്‍ ഷീജ വെള്ളാമറ്റത്തില്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, യുവജനങ്ങള്‍, അനുഗ്രഹ കോണ്‍വെന്റിലെ സിസ്റ്റേഴ്‌സ് എല്ലാവര്‍ക്കും ആയി യൂണിറ്റ് പ്രസിഡന്റ് ജിയോ ജോമോന്‍ കുന്നപ്പിള്ളില്‍ നന്ദി അറിയിച്ചു സംസാരിച്ചു. മണക്കാട് ഇടവകയെ സംബന്ധിച്ചിടത്തോളം സമുദായത്തിന് വേണ്ടി സേവനം ചെയ്യുന്ന സെന്റ്. ജോസഫ് സിസ്റ്റേഴ്‌സിനെ പരിചയപ്പെടുവാനും പുതു തലമുറയ്ക്ക് അവരെ മനസ്സിലാക്കുവാന്‍ ഈ യാത്രയില്‍ സാധിച്ചു.

UKKCA യുടെ ബാഡ്മിൻറൺ ടൂർണമെൻ്റ് ഏപ്രിൽ 27 ശനിയാഴ്ച്ച സ്‌റ്റോക്ക് ഓൺ ട്രൻഡിൽ

0

ക്നാനായ ബാഡ്മിൻടൺ പ്രേമികൾ ആകാംക്ഷപൂർവ്വം കാത്തിരിയ്ക്കുന്ന മത്സരങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം.കാണികളെ ആവേശ കൊടുമുടിയിലെത്തിയ്ക്കുന്ന തീ പാറുന്ന മത്സരങ്ങൾക്കായി സ്‌റ്റോക്കിലെ ഫെൻടൺമാനർ സ്പോർട്സ് കോംപ്ലക്സ് ഒരുങ്ങുകയാണ്. ക്യാഷ് പ്രൈസും ട്രോഫികളും മത്സരസമാപനത്തിൽ വിജയികളെ തേടിയെത്തുന്ന മത്സരങ്ങളുടെ എല്ലാ വിഭാഗങ്ങളിലും പതിവിലും അധികമായ രജിസ്ട്രേഷനുകൾ ആണ് ലഭിച്ചിരിയ്ക്കുന്നത്. 50 വയസ്സിന് മുകളിലുള്ള പുരുഷൻമാർ, 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾ, പുരുഷൻമാരുടെ ഓപ്പൺ കാറ്റഗറി, സ്ത്രീകളുടെ ഓപ്പൺ കാറ്റഗറി, മിക്സ്ഡ് ഡബിൾസ്, 17 വയസ്സുവരെയുള്ള ആൺകുട്ടികൾ, 17 വയസ്സുവരെയുള്ള പെൺ കുട്ടികൾ എന്നീ വിഭാഗങ്ങളിൽ, UKKCA യൂണിറ്റ് അംഗങ്ങൾക്കാണ് മത്സര യോഗ്യതയുള്ളത്.കൂടുതൽ വിവരങ്ങൾക്ക് ukkka345@gmail.com എന്ന e mail ലൂടെയോ 07843020249 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

Life line protect- Mortgage and insurance (മെഗാ സ്പോൺസർ)
The Wingfield Arms-pub and restaurant
ജോവാന ട്രാവൽസ്
ബോന്നി ബുൾ ട്രാവൽസ്
സ്പൈസ് വാലി
കുടിലിൽ ബ്രദേഴ്സ്( ഷാജു,ബെന്നി,റെജി,എബി) എന്നിവരാണ് ബാഡ്മിൻറൺ മത്സരത്തിൻ്റെ സ്പോൺസർമാർ.
മത്സർസ്ഥലത്തിൻ്റെ വിലാസം:
Fenton Manor Sports Complex
City road
Stock on Trent
ST4 2RR

മാത്യു ജേകബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA

സ്വാശ്രയസംഘ പ്രതിനിധി സംഗമവും, ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

0

കോട്ടയം: സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. സ്വാശ്രയം എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട സംഗമത്തോടനുബന്ധിച്ച് ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് കൈപ്പുഴ മേഖലയില്‍ നിന്നുള്ള സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.

നന്മയുടെ കൈനീട്ടവുമായി തിരുഹൃദയ ഇടവകയിലെ കുഞ്ഞു മിഷനറിമാര്‍

0

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിലെ കുഞ്ഞുമിഷനറിമാര്‍ കാത്തലിക് റിലീഫ് സര്‍വ്വീസുമായി സഹകരിച്ച് റൈസ് ബൗള്‍ വഴി നോമ്പില്‍ കരുതിവെച്ച സമ്പാദ്യം മിഷന്‍ പ്രവര്‍ത്തനത്തിനായി നല്‍കി. ‘ഷെയര്‍ യുവര്‍ ബ്ലെസിങ്’ എന്ന ആപ്തവാക്യവുമായി വിവിധങ്ങളായ ത്യാഗപ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ചതു മുഴുവന്‍ കൈനീട്ടമായി കുട്ടികള്‍ സമര്‍പ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളെ എട്ട് ഗ്രൂപ്പുകള്‍ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും കോര്‍ഡിനേറ്റേര്‍മാരെ ചുമതലപ്പെടുത്തി കുട്ടികളെ ഇതിനായി പ്രത്യേകം ഒരുക്കിയിരുന്നു. ചെറുപുഷ്പമിഷന്‍ ലീഗിലുടെ ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ കുഞ്ഞുമിഷനറിമാരുടെ പ്രേഷിതചൈതന്യത്തെ വളര്‍ത്താനും സഭയുടെ ഉപവിപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളികളാകാനും കുട്ടികളെ സഹായിച്ചുവെന്ന് മിഷന്‍ലീഗ് കോര്‍ഡിനേറ്റര്‍ മാരായ ജൂബിന്‍ പണിക്കശ്ശേരില്‍,ആന്‍സി ചേലയ്ക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു .കുട്ടികള്‍ സമാഹരിച്ച തുക വികാരി ഫാ.തോമസ് മുളവനാലിന് കുട്ടികള്‍ കൈമാറി.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

കൈപ്പുഴ: മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി | Live Funeral Telecast Available

0

കൈപ്പുഴ: മാന്തുരുത്തില്‍ ആന്റണി സാറിന്റെ ഭാര്യ ഡെയ്‌സി ആന്റണി (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (28.04.2024) വൈകുന്നേരം 4 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ചിങ്ങവനം കൈതാരത്ത് കുടുംബാംഗമാണ്. ഭർ‍ത്താവ്: എം.സി.ആന്റണി (റിട്ട. പ്രധാനാധ്യാപകൻ, സെന്റ് മാത്യൂസ് എൽപിഎസ് കൈപ്പുഴ). മക്കൾ: ജസീന സാബു (ടീച്ചർ സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂർ, പരേതയായ സെമീന സജി (ടീച്ചർ സെന്റ് തോമസ് എച്ച്എസ് കല്ലറ), ബൈജുമോൻ ആന്റണി (യുകെ). മരുമക്കൾ: പരേതനായ സാബു ജോൺ പ്ലാത്തോട്ടത്തിൽ (കിടങ്ങൂർ), സജി ജയിംസ് മറ്റത്തിൽ പുന്നത്തുറ (ഫ്ലോറിഡ), റീനമോൾ തോമസ് കട്ടപ്പുറത്ത് ചാമക്കാല (യുകെ).

കല്ലറ: പുതുപ്പറമ്പിൽ ഏലിയാമ്മ ലൂക്കാ | Live Funeral Telecast Available

0

കല്ലറ: പറവന്‍തുരുത്ത് പുതുപ്പറമ്പില്‍ (കിഴക്കേവീട്ടില്‍) പരേതനായ തൊമ്മന്‍ ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്കാ (കുഞ്ഞേലി-95) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (27.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത ഇരവിമംഗലം കുഴുപ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ, സിസ്റ്റര്‍ മേരി ലൂക്ക് (SJC-ഭുവനേശ്വര്‍), തോമസ് (റിട്ട.സെക്ഷന്‍ സൂപ്പര്‍വൈസര്‍ പി.എഫ് ഓഫീസ് കോട്ടയം), മേരിക്കുട്ടി (യു.എസ്.എ), മോളി, ആന്‍സി (യു.എസ്.എ), മരുമക്കള്‍: പരേതനായ ഫിലിപ്പ് കുറ്റിപറിച്ചകാലായില്‍ കുറുപ്പന്തറ, സീനാ തോമസ് കളളിയ്ക്കല്‍ കരിങ്കുന്നം, മാര്‍ട്ടിന്‍ ഞരളക്കാട്ടുകുന്നേല്‍ മോനിപ്പളളി, സുനില്‍ കുരുവിള കളളിയ്ക്കല്‍ കരിങ്കുന്നം (മൂവരും യു.എസ്.എ).

Latest News

കണ്ണങ്കര: പനങ്ങാട്ട് പി. ജെ. ചാക്കോ (അട്ടിയിൽ ചാക്കോ സാർ)

0
കണ്ണങ്കര: പനങ്ങാട്ട് പി.ജെ. ചാക്കോ (അട്ടിയിൽ ചാക്കോ സാർ) നിര്യതനായി. സംസ്ക്കാരം 11/04/2026 ശനിയാഴ്ച 3.30 P. M ന് വീട്ടിൽ ആരംഭിച്ചു കണ്ണങ്കര St. Xaviers ക്നാനായ കത്തോലിക്ക ദേവാലയത്തിൽ....

ക്നാനായ കത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാനിയ കൺവൻഷൻ “പൈതൃകം 2026” | Live on Knanayavoice & KVTV

0
സിഡ്‌നി: ക്‌നാനായ കത്തോലിക് അസോസിയേഷന്‍ ആതിഥ്യം അരുളുന്ന ഓഷ്യാനിയ ക്‌നാനായ കുടുംബ സംഗമം "പൈതൃകം 2026" കൺവൻഷൻ ഇപ്രാവശ്യം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഏപ്രിൽ 10, 11, 12 തീയതികളിൽ നടത്തപ്പെടുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്,...

സംക്രാന്തി: പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേൽ | Live Funeral Telecast Available

0
കോട്ടയം: ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിന്റെയും കോട്ടയം ബി സിഎം കോളേജിന്റെയും മുൻ പ്രിൻസിപ്പൽ, കേരളാ എക്സ്പ്രസ്സ് കൺസൽട്ടൻറ് എഡിറ്ററും, എഴുത്തുകാരനും, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ: ബാബു പൂഴിക്കുന്നേൽ (68)...

കുറുമുള്ളൂർ: കുതിരക്കാട്ടിൽ അബ്രാഹം (അവറാച്ചൻ)

0
കുറുമുള്ളൂർ: കല്ലമ്പാറ കുതിരക്കാട്ടിൽ അബ്രാഹം (അവറാച്ചൻ) നിര്യാതനായി. ശവസംസ്കാരം പിന്നീട്.

ഇരവിമംഗലം: ഇടമ്പാടത്ത് ഗ്രേസി ലൂക്കോസ്‌

0
ഇരവിമംഗലം: ഇടമ്പാടത്ത് ലൂക്കോസിന്റെ ഭാര്യ ഗ്രേസി (59) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2:30 ന് ഭവനത്തില്‍ ആരംഭിച്ച് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത കുറുമുള്ളൂര്‍ പുക്കറയില്‍ കുടുംബാംഗമാണ്. മക്കള്‍;...

കടുത്തുരുത്തി: കുന്നശ്ശേരി സി. ഗൊറേറ്റി (എസ്.ജെ.സി)

0
കടുത്തുരുത്തി: വലിയപള്ളി ഇടവകാംഗം സിസ്റ്റർ ഗൊറേറ്റി (എസ്.ജെ.സി) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സഹോദരിയാണ്. Siblings 1. Mar Kuriakose Kunnacherry 2. ⁠Thankamma Kambakalunkal 3. ⁠KJ John Kunnacherry 4. ⁠Sister Pius 5....

കിടങ്ങൂര്‍: പുളിക്കത്തൊട്ടിയില്‍ സി. ഈദാ (SVM) | Live Funeral Telecast Available

0
കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. ഈദാ SVM (88)  നിര്യാതയായി. പേരൂർ ഇടവക പുളിക്കത്തൊട്ടിയിൽ പരേതരായ ഉതുപ്പ്- ഏലീ ദമ്പതികളുടെ മകളാണ്. ചാക്കോച്ചൻ, പരേതരായ മത്തായി, മറിയാമ്മ, ഏലിക്കുട്ടി എന്നിവർ സഹോദരങ്ങളാണ്. കിടങ്ങൂർ ഹോസ്പിറ്റൽ, ജനറലേറ്റ്,...

പാരിഷ് കൗണ്‍സില്‍ അംഗങ്ങളായി നിയമിതരായി

0
പാരിഷ് കൗണ്‍സില്‍ അംഗങ്ങളായി നിയമിതരായി റോമിലെ ക്‌നാനായ കാത്തോലിക് മിഷന്റെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി റോമാ രൂപതയില്‍നിന്നും നല്‍കപ്പെട്ട സാന്‍ പിയോ ക്വിന്തോ ദൈവാലയത്തിന്റെ പാരിഷ് കൗണ്‍സിലിലേക്ക് റോയി മരങ്ങാട്ടില്‍, മകുടാലയം,...

സെന്റ് സ്റ്റീഫന്‍ ഓറിയന്റേഷന്‍ സെന്റര്‍: അപേക്ഷ ക്ഷണിച്ചു

0
ഉഴവൂര്‍: പഠനത്തില്‍ സമര്‍ത്ഥരും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുമായ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി പ്ലസ് ടു വിദ്യാഭ്യാസത്തിനും ക്രിസ്തീയ രൂപീകരണത്തിനും അവസരം കൊടുക്കുന്നതിനു വേണ്ടി ഫാ. മത്തായി വെട്ടുകല്ലേലും വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനും ചേര്‍ന്ന് ഉഴവൂരില്‍ ആരംഭിച്ച സെന്ററിലേക്ക്...

ചെറുകര: പടിയാനിയ്ക്കല്‍ കോര കുര്യന്‍ | Live Funeral Telecast Available

0
ചെറുകര: പടിയാനിയ്ക്കല്‍ കോര കുര്യന്‍ (99) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (07.04.2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ അന്നമ്മ കട്ടച്ചിറ...