കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. ഈദാ SVM (88) നിര്യാതയായി. പേരൂർ ഇടവക പുളിക്കത്തൊട്ടിയിൽ പരേതരായ ഉതുപ്പ്- ഏലീ ദമ്പതികളുടെ മകളാണ്. ചാക്കോച്ചൻ, പരേതരായ മത്തായി, മറിയാമ്മ, ഏലിക്കുട്ടി എന്നിവർ സഹോദരങ്ങളാണ്. കിടങ്ങൂർ ഹോസ്പിറ്റൽ, ജനറലേറ്റ്, കട്ടച്ചിറ, ചുങ്കം, പയസ് മൗണ്ട്, BCM ഹോസ്റ്റൽ, മടമ്പം, പുന്നത്തുറ, കരിങ്കുന്നം, ഉഴവൂർ, കൈപ്പുഴ, തിരുബാല നഗർ, തിരുവനന്തപുരം, താമരക്കാട്, മ്രാല, ഗാന്ധിനഗർ, കുറ്റൂർ, ഒളശ്ശ, എന്നിവിടങ്ങളിൽ സിസ്റ്റർ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം 12-04-2026 ഞായറാഴ്ച രാവിലെ 9.00 ന് കിടങ്ങൂർ ലിറ്റിൽ ലൂർദ് വിസിറ്റേഷൻ മഠം ചാപ്പലിൽ കൊണ്ടുവരികയും മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 2.30 ന് ആരംഭിക്കുന്നതുമാണ്.












