Home ഇന്ത്യൻ വാർത്തകൾ മാനസിക ആരോഗ്യ സംരകഷണ സെമിനാർ ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

മാനസിക ആരോഗ്യ സംരകഷണ സെമിനാർ ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

551
0

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനസിക ആരോഗ്യ സംരകഷണ സെമിനാർ സംഘടിപ്പിച്ചു. പൂതാളി സെൻറ് ജെയിംസ് ചർച്ച് പാരിഷ് ഹാളിൽ നടത്തപ്പെട്ട സെമിനാറിൻറ്റെ ഉദ്ഘാടനം പൂതാളി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സൈജു പുത്തൻപറമ്പിൽ നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, അനിമേറ്റർ മിനി സണ്ണി, ലിസി ടോമി, മേഴ്സി ജോസ്, ബിൻസി ജോബി എന്നിവർ പ്രസംഗിച്ചു. മാനസിക ആരോഗ്യം സ്ത്രീകളിൽ എന്ന വിഷയത്തെ ആസ്പദമാക്കി മാനസിക ആരോഗ്യവിദഗ്ദ്ധ സിസ്റ്റർ ഡെൽമിയ എഫ് സി സി സെമിനാർ നയിച്ചു.

Previous articleകെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുഗ്രഹ കോണ്‍വെന്റ് സന്ദര്‍ശിച്ചു
Next articleട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം: തലശ്ശേരി സ്വദേശിക്ക് കാരിത്താസ് ആശുപത്രിയില്‍ പുതുജീവന്‍

Leave a Reply