Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുഗ്രഹ കോണ്‍വെന്റ് സന്ദര്‍ശിച്ചു

കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുഗ്രഹ കോണ്‍വെന്റ് സന്ദര്‍ശിച്ചു

566
0

കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുഗ്രഹ കോണ്‍വെന്റ് സന്ദര്‍ശിച്ചു. കോണ്‍വെന്റ് സുപ്പീരിയര്‍ Sr. സ്മിത SJC മണക്കാട് യൂണിറ്റ് യുവജനങ്ങളെയും, സണ്‍ഡേ സ്‌കൂള്‍ അധ്യാപകരെയും സ്വാഗതം ചെയ്തു. മണക്കാട് ഇടവകയില്‍ സേവനം ചെയ്തിരുന്ന Sr. ലിംസി SJC യെ കണ്ട് സ്‌നേഹ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. അനുഗ്രഹ കോണ്‍വെന്റിലെ എല്ലാ സിസ്റ്റേഴ്‌സുമായി സൗഹൃദം പങ്കുവയ്ക്കുകയും പരിചയപ്പെടുകയും ചെയ്തു. യുവജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഈ മഹനീയ നിമിഷത്തില്‍ പങ്കാളികളായ യൂണിറ്റ് ചാപ്ലിയന്‍ ഫാ. ദിപു ഇറപുറത്ത്, സിസ്റ്റര്‍ അഡൈ്വസര്‍ Sr. പ്രിയ SJC, ചുങ്കം ഫൊറോന ഡയറക്ടര്‍ സാന്റി കുന്നംചിറ ഡയറക്ടര്‍ ദീപു കൂട്ടുമലയില്‍, ലേഡി അഡൈ്വസര്‍ ഷീജ വെള്ളാമറ്റത്തില്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, യുവജനങ്ങള്‍, അനുഗ്രഹ കോണ്‍വെന്റിലെ സിസ്റ്റേഴ്‌സ് എല്ലാവര്‍ക്കും ആയി യൂണിറ്റ് പ്രസിഡന്റ് ജിയോ ജോമോന്‍ കുന്നപ്പിള്ളില്‍ നന്ദി അറിയിച്ചു സംസാരിച്ചു. മണക്കാട് ഇടവകയെ സംബന്ധിച്ചിടത്തോളം സമുദായത്തിന് വേണ്ടി സേവനം ചെയ്യുന്ന സെന്റ്. ജോസഫ് സിസ്റ്റേഴ്‌സിനെ പരിചയപ്പെടുവാനും പുതു തലമുറയ്ക്ക് അവരെ മനസ്സിലാക്കുവാന്‍ ഈ യാത്രയില്‍ സാധിച്ചു.

Previous articleUKKCA യുടെ ബാഡ്മിൻറൺ ടൂർണമെൻ്റ് ഏപ്രിൽ 27 ശനിയാഴ്ച്ച സ്‌റ്റോക്ക് ഓൺ ട്രൻഡിൽ
Next articleമാനസിക ആരോഗ്യ സംരകഷണ സെമിനാർ ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

Leave a Reply