ഓസ്ട്രിയൻ ക്നാനായ കത്തോലിക് കമ്യുണിറ്റി (AKCC) പിറവിത്തിരുന്നാൾ കുർബാനയോടെ ക്രിസ്തുമസ് ആഘോഷിച്ചു.
“ചെറിയ ജനഗണമേ ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടി ഉണ്ട്” എന്ന കർത്താവിൻറെ വചനം ഓസ്ടീയായിലെ ക്നാനായ ജനതയുടെമേൽ യാഥാർത്ഥ്യമാവുകയാണ്.
2023, ക്രിസ്തുമസ് രാത്രിയിലെ പരിപാടികൾ, AKCC-യുടെ ഹൃദ്യമായ കൂട്ടായ്മയുടുടേയും, സഭാ- സമുദായസ്നേഹത്തിൻ്റെ അടയാളമായി.
വിയന്നയിലെ, ഹീർഷ്റ്റേറ്റനിലെ മാതാവിൻറെ പള്ളിയിൽ, സ്പെയിനിൽ നിന്നും എത്തിയ, ഫാദർ സാജു മൂലക്കാട്ട് മുഖ്യ കാർമികനായി, ഫാദർ ജിജോ മാത്യു ഇലവുങ്കചാലിലും ചേർന്നുക്രിസ്തുമസ്സ് കുർബാന നടത്തി.
ബ്രദർ റോബിൻ കൂവപ്പള്ളിയിൽ നോടു കൂടി എലിസബത്ത് കോയിത്തറയുടെ നേതൃത്വത്തിലുള്ള ക്നാനായ ഗായകസംഘം വിശുദ്ധ കുർബാന കൂടുതൽ അനുഭവവേദ്യമാക്കി
.
വളരെ ഹൃദ്യമായി, ഭക്തിപൂർവ്വം നടത്തപ്പെട്ട ക്രിസ്മസ് കുർബാനക്കു ശേഷം, പള്ളിയുടെ പാരീഷ് ഹാളിൽ ആഘോഷങ്ങൾ നടത്തപ്പെട്ടു. 2022 – 2023-ലെ AKCC യുടെ കമ്മറ്റിക്കാരായ St.Kuriakose Team-ൻ്റെ കൂട്ടായ പ്രവർത്തനവും, സഭാ -സമുദായ തീഷ്ണതയും ഈ ആഘോഷത്തിൻ്റെ മധുര്യം ഇരട്ടിയാക്കി.
ഓസ്ട്രിയൻ ക്നാനായ കമ്മ്യൂണിറ്റിയുടെ സ്പിരിച്ചൽ ഡയറക്ടറായി ഫാദർ ജിജോ ഇലവുങ്കചലിനെ, ഔദ്യോഗികമായി നിയമിച്ചുകൊണ്ടുള്ള അഭിവന്ദ്യ മൂലക്കാട്ട് പിതാവിൻറെ കത്ത്, AKCC പ്രസിഡന്റ് എബ്രഹാം കുരുട്ടുപറമ്പിൽ, സമുദായ അംഗങ്ങളെ വായിച്ചു കേൾപ്പിച്ചു.
മുത്തുക്കുടയോടുകൂടി നടവിളികളോടെ യാണു ജിജോ അച്ചനെ സമുദായ അംഗങ്ങൾ സ്വീകരിച്ചത്.
AKCC യുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സ്വിറ്റ്സർലണ്ടിൽ നിന്നും, ജർമ്മനിയിൽ നിന്നും എത്തിയ ഞങ്ങളുടെ മുൻ അംഗങ്ങളായ സഹോദരങ്ങളേ ഹാർദ്ദവമായി എബ്രഹാം കുരുട്ടുപറമ്പിൽ സ്വാഗതം ചെയ്തു.
കരോൾ ഗാനത്താലും, തപ്പുമേളങ്ങളാലും, മധുരം വിതറി, ക്രിസ്മസ് പാപ്പായി വന്ന സ്റ്റീഫൻ കിഴക്കേ പുറത്തിനെ ജനങ്ങൾ ആഹ്ളാദത്തോടെ എതിരേറ്റു.
പരിപാടികൾ വളരെ മനോഹരമായി, സരസമായി, പീയ കണ്ണാംപടം മോഡറേഷൻ നടത്തി
ക്നാനായ പാട്ടുകളുടെ അകമ്പടിയോടെ, കരോൾ ഗാനങ്ങളും, കിഡ്സ് ക്ലെബ് അംഗങ്ങളും യുവതീ യുവാക്കളും ചെയ്ത കലാപരിപാടികളും യുവതികളുടെ നടവിളിയുടെ ആവേശവും, ഓസ്ടിയായിലേ ക്നാനായ സമൂഹത്തെ ആഹ്ലാദതിമിർപ്പിലാക്കി.
പുൽക്കൂട്ടിൽ പിറന്ന യേശുവിനെയും, “ഇതാ കർത്താവിന്റെ ദാസി നിൻ്റെ വചനം പോലെ” എന്ന് പറഞ്ഞ പരിശുദ്ധ മറിയത്തേയും, നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കരുത് എന്ന് ഫാദർ ജിജോയും, നമ്മുടെ ആഘോഷങ്ങളിൽ ഈശോയുടെ സാന്നിദ്ധ്യം നഷ്ടപ്പെടാതിരിക്കണമെന്നും, വരും തലമുറക്ക് സഭാ-സമുദായ വിശ്വാസവും സംസ്കാരവും പകർന്നു നൽകാനും AKCC- കൂട്ടായ്മകൾക്ക് കഴിയട്ടെ എന്നു ഫാദർ സാജു മൂലക്കാട്ടും തങ്ങളുടെ സന്ദേശങ്ങളിൾ പറഞ്ഞു.
പരിപാടികൾക്ക് ജെസിൻ മണ്ണാറുമറ്റത്തിൽ, നിധിയാ എടപ്പള്ളിയിറയിൽ, ടിജി കോയിത്തറ എന്നിവർ നേതൃത്വം നൽകി.
ഓസ്ട്രിയനും കേരളാരീതിയിലുമുള്ള
വിഭവസമൃദ്ധമായ ഭക്ഷണപാനീയങ്ങൽ പങ്കുവച്ചു, ഈ വർഷത്തെ കമ്മിറ്റി പടിയിറങ്ങി. ഓസ്ട്രേയൻ ക്നാനായ സമൂഹത്തെ, അടുത്ത രണ്ടു വർഷത്തേക്ക് നയിക്കാൻ, ശക്തരായ സെൻറ് തോമസ് ടീം തിരഞ്ഞെടുക്കപ്പെട്ടു. ജിജോ അച്ചൻ പുതിയ കമ്മറ്റിഅംഗങ്ങൾക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
2022-23-ൽ കോളേജ് /സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായവരെയും, ഉന്നത പഠനം കഴിഞ്ഞ്, യൂറോപ്പിൽ വിവിധ സ്ഥലങ്ങളിൽ അഭിമാനകരമായി ഉന്നത ജോലിചെയ്യുന്ന യുവതീയുവാക്കളെയും, AKCC ആദരിക്കുകയും അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
AKCC സെക്രട്ടറി നദീനാ പുത്തൻപുരയിൽ കോറുമഠം ഏവർക്കും നന്ദി പറഞ്ഞു.













