Home അമേരിക്കൻ വാർത്തകൾ ക്നാനായ വികാരമുണർത്തിയ കെസിവൈഎൽ എൻ എ സബ്മിറ്റ് 2023.

ക്നാനായ വികാരമുണർത്തിയ കെസിവൈഎൽ എൻ എ സബ്മിറ്റ് 2023.

682
0

ക്നാനായ വികാരമുണർത്തിയ കെസിവൈഎൽ എൻ എ സബ്മിറ്റ് 2023.
കെ സി സി എൻ എ യുടെ പോഷക സംഘടന ആയ കെ സി വൈ എൽ എൻ എ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച, സബ്‌മിറ്റ് 2023, പരിപാടികളുടെ മേന്മ കൊണ്ടും, സംഘാടക മികവ് കൊണ്ടും വൻ വിജയമായി . ഡിസംബർ 20 മുതൽ 23 വരെ, സെന്റ് ലൂയിസിനടുത്തുള്ള, കാർലിൻ വില്ലിൽ വച്ച് നടന്ന പ്രസ്തുത പരിപാടിയിൽ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള കുട്ടികളും, ഷാപ്പറോൺസു മായി ഏകദേശം 250 ഓളം പേർ പങ്കെടുത്തു.
ഡിസംബർ 20 ബുധനാഴ്ച, വിവിധ സ്ഥലങ്ങളിൽ നിന്നും സൈൻ ലൂയിസ് എയർപോർട്ടിൽ എത്തിയ കുട്ടികളെ നാല് ബസ്സുകളിലായി സൈറ്റിൽ എത്തിക്കുകയും, ചിക്കാഗോയിൽ നിന്നുള്ള കുട്ടികൾക്ക് നേരിട്ട് ബസ് സൗകര്യം ഒരുക്കിയും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും സുരക്ഷിതമായി ട്രാൻസ്പോർട്ടേഷൻ സൗകര്യങ്ങൾ സംഘാടകർ ഒരുക്കി കൊടുത്തു.
ഡിസംബർ 20 ബുധനാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ, കെസിവൈൽ എന്നെ പ്രസിഡന്റ് രേഷ്മ കാരക്കാട്ടിൽ, കെ സി സി എന്നെ പ്രസിഡന്റ് ഷാജി എടാട്ട്, കെ സി എസ് പ്രസിഡന്റ്
ജയിൻ മാക്കിൽ, കെസിവൈഎൽഎന്നെ ഡയറക്ടേഴ്സ് ടോം ചേന്നങ്ങാട്ട് , ഡോ: ഐമി ഇല്ലിക്കാട്ടിൽ എന്നിവർ സംസാരിച്ചു.
അതിനുശേഷം കുട്ടികളെ 12 ഗ്രൂപ്പുകളെ തിരിച്ച്, ക്നാനായ ഡിസ്കഷനുകളും വിവിധ ഗെയിമുകളും, ക്യാമ്പ് ഫയറും സംഘടിപ്പിച്ചു.
സബ്മിറ്റിന്റെ രണ്ടാം ദിവസം രാവിലെ വിശുദ്ധ കുർബാനയോട് കൂടി പരിപാടികൾ ആരംഭിച്ചു. അതിനുശേഷം നടന്ന ക്നാനായ ഡിസ്കഷൻ ഫോറത്തിൽ, ഫാദർ ഒറപ്പാങ്കൽ ചോദ്യോത്തര വേളയിൽ പങ്കെടുത്ത കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. വൈകുന്നേരം, ടാലന്റ് ഷോയും വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച ബാറ്റൽ ഓഫ് സിറ്റിസ് എന്ന പരിപാടിയും, അവതരണ ശൈലി കൊണ്ടു മികവുറ്റതായി. ബാറ്റൽ ഓഫ് സിറ്റിയിൽ ചിക്കാഗോ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, ടാലെന്റ്റ് ഷോയിൽ ഹൂസ്റ്റൺ യൂണിറ്റ് വിജയ കിരീടം അണിഞ്ഞു.
സമ്മിറ്റിന്റെ മൂന്നാം ദിവസം നടന്ന, ഔട്ട്ഡോർ ഗെയിംസിൽ, ബാസ്ക്കറ്റ് ബോളിൽ ചിക്കാഗോ യൂണിറ്റ്, ചാമ്പ്യൻസ് ആയപ്പോൾ, ഹൂസ്റ്റൻ ഫസ്റ്റ് റണ്ണറപ്പായി. വോളിബോളിൽ ചിക്കാഗോ ഒന്നാം സ്ഥാനവും, ടെക്സാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അന്നേ ദിവസം വൈകുന്നേരം നടന്ന, ഹിപ്നോസിസ് ഷോയും, സൽസ, ഡിജെ, കസിനോ എന്നിവ ഉല്ലാസഭരിതമായ നിമിഷങ്ങൾ ആയിരുന്നു.
വിവിധതരം ഗെയിംസുകൾ, സെമിനാറുകൾ ക്ലാസ്സുകൾ എന്നിവയ്ക്ക് പുറമേ, പുതിയ സുഹൃത്ത് ബന്ധങ്ങളുമായി, നല്ല കുറേ അനുഭവങ്ങളുമായിട്ടാണ്, കുട്ടികൾ സമ്മിറ്റിൽ നിന്ന് പിരിഞ്ഞത്. ഏകദേശം നാല് ദിവസമായി നടന്ന, സമ്മിറ്റിന് കെ സി വൈ എൽ എന്നെ എക്സിക്യൂട്ടീവ് അംഗങ്ങളായ, രേഷ്മ കാരക്കാട്ടിൽ, ഉണ്ണി പിണർക്കെയിൽ, ജെയ്മി പെരുമനശ്ശേരിൽ, ഷെറയിൽ ചെറുകര, സൈമൺ വെട്ടുപാറപ്പുറത്തു, ജയ്റ കട്ടപ്പുറം, താര കണ്ടാരപ്പള്ളി, കരിഷ്മ മാരമംഗലം, സ്റ്റീവ് കുന്നാംപടവിൽ, ഡാനിയൽ കണ്ണോത്ര, കെ സി വൈ എൽ എന്നെ ഡയറക്ടർസ് ടോം ചെന്നങ്ങാട്ട്, ഡോ ഐമി ഇല്ലിക്കാട്ടിൽ,
കെ സി സി എന്നെ പ്രസിഡന്റ്‌ ഷാജി എടാട്ട്, സെക്രട്ടറി അജീഷ് താമരത്തു, ട്രഷറർ സാമോൻ പള്ളാട്ടുമടം, ജോയിന്റ് സെക്രട്ടറി ജോബിൻ കക്കാട്ടിൽ, കെസിഎസ് പ്രസിഡന്റ്‌ ജെയിൻ മാക്കിൽ, കൂടാതെ പേരെന്റ് വോളന്റീർസ്, യുവജന ഷാപ്പരോൺസ് എന്നിവർ നേതൃത്വം നൽകി.

Previous articleമാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലിയാഘോഷങ്ങള്‍ ജനുവരി 2 ന്
Next articleഓസ്ട്രിയൻ ക്നാനായ കത്തോലിക് കമ്യുണിറ്റി (AKCC) പിറവിത്തിരുന്നാൾ കുർബാനയോടെ ക്രിസ്തുമസ് ആഘോഷിച്ചു.

Leave a Reply