Home ഇന്ത്യൻ വാർത്തകൾ സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തി

സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തി

458
0

കുമരകം കാത്തലിക് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കുമരകം പ്രദേശത്തുള്ള എല്ലാ കത്തോലിക്കാ ഇടവകകളുടേയും സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തി. ആഘോഷങ്ങള്‍ക്കു മുന്നോടിയായി കുമരകം വള്ളാറ സെന്റ് നെപുംസ്യാനസ് ക്‌നാനായ കത്തോലിക്കാ ദൈവാലയ അങ്കണത്തില്‍ നിന്നും സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലേക്ക് ക്രിസ്തുമസ് റാലി നടത്തപ്പെട്ടു. തുടര്‍ന്നു നടന്ന ക്രിസ്തുമസ് ആഘോഷ സമ്മേളനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കുമരകം കാത്തലിക് മൂവ്‌മെന്റ് പ്രസിഡന്റ് ഫാ. മാത്യു കുഴിപ്പിള്ളില്‍, സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. സ്‌കറിയ പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

Previous articleഞീഴൂർ ഉണ്ണിമിശിഖ ക്നാനായ പള്ളിയിൽ കർഷക ക്ലബ്ബ് ഉൽഘാടനം ചെയ്തു.
Next articleമാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലിയാഘോഷങ്ങള്‍ ജനുവരി 2 ന്

Leave a Reply