ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ ഞീഴൂർ ഉണ്ണിമിശിഖ ക്നാനായ പള്ളിയിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളി ഹാളിൽ ചേർന്ന യോഗത്തിൽ കെ.സി.സി. യൂണിറ്റ് പ്രസിഡന്റും കടുത്തുരുത്തി ഫോറോന പ്രസിഡന്റുമായ എബ്രാഹം കുരീക്കോട്ടിൽ ആദ്യക്ഷത വഹിച്ചു. വികാരി റവ:ഫാദർ സജി മെത്താനത്തു് കർഷക ക്ലബ്ബിന്റെ ഉൽഘാടനം നിർവഹിച്ചു. കർഷക ഫോറം രൂപത ചെയർമാൻ എം.സി.കുര്യാക്കോസ് വിഷയാവതരണം നടത്തി. കർഷക ഫോറം രൂപത കൺവീനർ എബ്രാഹം തടത്തിൽ, കർഷക ഫോറം ഫൊറോന കൺവീനർ ഇ.കെ.ചാക്കോച്ചൻ എന്നിവർ ആംശംസ പ്രസംഗം നടത്തി. ജെയിംസ് തത്തം കുളം സ്വാഗതവും, ബേബി ആലിച്ചാലിൽ കൃതജ്ഞതയും പറഞ്ഞു. കർഷക ക്ലബ്ബ് കൺവീനറായി ജോർജ്ജ് ഇടപ്പാറയെ തിരഞ്ഞെടുത്തു.












