വാഹനാപകടങ്ങൾ ഒഴിവാക്കാൻ പ്രവാസി മലയാളി തമ്പിച്ചൻ ചെമ്മാച്ചേലിന്റെ കൈത്താങ്ങ്. ഏറ്റുമാനൂർ നീണ്ടൂർ റോഡിലെ കോട്ടമുറി ജംഗ്ഷനിൽ നാലും കുടിയ ജംഗ്ഷൻ ആയതിനാൽ വാഹന അപകടം പതിവായിരുന്നു. ഈ പ്രശ്നം ജെയ് റെസിഡൻൻസ് അസോസിയേഷൻ ഭാരവാഹികൾ തമ്പിച്ചൻ ചെമ്മാച്ചേലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇനിയും ഒരു അപകടം അവിടെ സംഭവിക്കാതിരിക്കുന്നതിനാണ് അപകട സ്ഥലത്ത് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നത് എന്ന് തമ്പിച്ചൻ ചെമ്മാച്ചേൽ പറഞ്ഞു. മുൻപ് സമാന രീതിയിൽ നീണ്ടൂർ പ്രാലേൽ പാലത്തിന് സമീപം സ്ഥിരമായി വാഹന അപകടം നടന്നിരുന്നു. ഈ സ്ഥലത്ത് ഒരു വർഷം മുമ്പ് തമ്പിച്ചൻ ചെമ്മാച്ചേൽ മുൻകൈ എടുത്ത് ലൈറ്റ് സ്ഥാപിച്ചിരുന്നു. ഇതിനു ശേഷം ഈ സ്ഥലത്ത് അപകടം നടന്നിട്ടില്ല. അതിനാൽ ആണ് കോട്ടമുറിയിലും സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നത്.
പ്രളയകാലത്തും കോവിസ് കാലത്തും എന്നും പ്രദേശവാസികൾക്ക് കരുതൽ നൽകുന്ന തമ്പിച്ചൻ ചെമ്മാച്ചേലിനെ യോഗം അഭിനന്ദിച്ചു ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ഏറ്റുമാനൂർ പോലീസ് സബ് ഇൻസ്പെക്ടർ ജയപ്രസാദ് നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് കുര്യൻ പുളിംകാലായിൽ അദ്ധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് കോട്ടൂർ, പഞ്ചായത്ത് മെമ്പർമാരായ ബേബി നാസ് അജാസ്, ബിജു വലിയമല, ശ്രീമതി സിനി ടോം കുളംകുത്തിയില്‍, ഹസീന സുധീർ, അസോസിയേഷൻ സെക്രട്ടറി കെ. എൽ തോമസ് കിളിയം പുരയ്ക്കൽ, ജോ . സെക്രട്ടറി ശശി ആനിവേലിൽ, ജോണി ജോസഫ് തോട്ടപ്പള്ളി, ഓട്ടോ ടാക്സി പ്രതിനിധി ഷാജു ഉദിച്ച മുകളേൽ തുടങ്ങിയവർ പ്രസംഗിച്ചു.












