Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്നാനായ കാത്തലിക്ക് മിഷന്‍ യു.കെ നേതൃത്വത്തില്‍ താമസിച്ചുള്ള പ്രീ മാര്യേജ് കോഴ്സ് നടത്തി

ക്നാനായ കാത്തലിക്ക് മിഷന്‍ യു.കെ നേതൃത്വത്തില്‍ താമസിച്ചുള്ള പ്രീ മാര്യേജ് കോഴ്സ് നടത്തി

776
0

മിഡ് വെയില്‍സ്: ക്നാനായ കാത്തലിക്ക് മിഷന്‍സ് യു.കെ ഫാമിലി അപ്പസ്തോലിക്കിന്റെ നേതൃത്വത്തില്‍ യുകെയില്‍ ഇതും പ്രഥമമായി താമസിച്ചുള്ള പ്രീ മാരേജ് കോഴ്സ് നടത്തപ്പെട്ടു. മിഡ് വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ മൂന്ന് ദിവസമായിട്ടാണ് പ്രീ മാരേജ് കോഴ്സ് നടത്തപ്പെട്ടത്. ചിക്കാഗോ സീറോ മലബാര്‍ രൂപത മുഖ്യവികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ കോഴ്സ് ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത വികാരി ജനറല്‍ ഫാ. സജി മലയില്‍പുത്തന്‍പുര അധ്യക്ഷത വഹിച്ചു. ഫാ.തോമസ് മുളവനാലിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ക്നാനായ ഫാമിലി അപ്പസ്തോലിക്ക് ടീം അംഗങ്ങളാണ് കോഴ്സ് നടത്തിയത്. യു.കെ ക്നാനായ ഫാമിലി അപ്പസ്തോലിക് ഡയറക്ടര്‍ ഫാ.ജിന്‍സ് കണ്ടക്കാട് ആമുഖ പ്രസംഗം നടത്തി. ഫാ. തോമസ് മുളവനാല്‍ ടോണി പുല്ലാപ്പള്ളി ആന്‍സി സക്കറിയ ചേലക്കല്‍ ജയ പോള്‍സണ്‍ കുളങ്ങര എന്നിവര്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ക്ളാസ്സുകള്‍ നയിച്ചു. ഓണ്‍ലൈന്‍ വഴി ഫാ. ബിബി തറയില്‍ ഫാ. സാജു എന്നിവരും ക്ളാസ്സുകള്‍ നടത്തി. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ മുഖാന്തരം ആയിരുന്നു പ്രീ മാരേജ് കോഴ്സുകള്‍ നടത്തപ്പെട്ടത്. ആദ്യമായി താമസിച്ചുള്ള പ്രീ മാരേജ് കോഴ്സ് പങ്കെടുത്തവര്‍ക്ക് ഫലപ്രദവും ഒപ്പം തന്നെ സംശയ നിവാരണത്തിന് കൂടുതല്‍ സമയം ലഭിച്ചതും പ്രത്യേകതയായിരുന്നു.കോഴ്സില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഫോട്ടോ പതിപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയും ഫാ. തോമസ് മുളവനാലും നല്‍കി. ഫാ. ജിന്‍സ്കണ്ടക്കാട് ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍ എന്നിവര്‍ കുമ്പസാരത്തിലും ആത്മീയ ഉപദേശത്തിനും മുഴുവന്‍ സമയവും ഉണ്ടായിരുന്നു.

Previous articleജന്മനാടിന് അഭിമാനമായി പ്രവാസി മലയാളി തമ്പിച്ചൻ ചെമ്മാച്ചേൽ
Next articleപയ്യാവൂർ: കല്ലിടുക്കിൽ സ്റ്റീവ് സൈമൺ

Leave a Reply