Home ഇന്ത്യൻ വാർത്തകൾ രജത ജൂബിലി ആഘോഷം: നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ഫാ.സജി പിണര്‍ക്കയില്‍

രജത ജൂബിലി ആഘോഷം: നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ഫാ.സജി പിണര്‍ക്കയില്‍

826
0

ശ്രീപുരം: ഫാ.സജി പിണര്‍ക്കയില്‍ പൗരോഹിത്യ രജത ജൂബിലി മലബാറിലെയും ഹൈറേഞ്ചിലെയും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരും, വാസയോഗ്യമായ ഭവനങ്ങള്‍ ഇല്ലാത്തവരുമായ കുടുംബങ്ങള്‍ക്ക് സഹായഹസ്തം നല്‍കികൊണ്ട് ആഘോഷിക്കുന്നു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രതല ഉദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. വാസയോഗ്യമായ വീടില്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ ചിലവഴിച്ച് വീടുകള്‍ നിര്‍മ്മിച്ചു നല്‍ക്കുന്നതിനോടൊപ്പം സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന 60 കുടുംബങ്ങള്‍ക്ക് ആട് വളര്‍ത്തല്‍, പശു വളര്‍ത്തല്‍ സംരംഭങ്ങളിലൂടെ വരുമാനം വര്‍ദ്ധിപ്പിച്ച് ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക സഹായവും നല്‍ക്കുന്നു. ചടങ്ങില്‍ ശ്രീപുരം പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ ജോയി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിച്ചു. ശ്രീപുരം ഇംഗ്ളീഷ് മീഡീയം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ലൂക്ക് കരിമ്പില്‍, ഫാ.ജോസഫ് വെള്ളാപ്പള്ളിക്കുഴിയില്‍ എന്നിവര്‍ സംസാരിച്ചു. മാസ്സ് സ്റ്റാഫ് അംഗങ്ങളായ അബ്രാഹം ഉള്ളാടപ്പുള്ളില്‍, കൃപ എ ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Previous articleമള്ളൂശ്ശേരി: കോട്ടത്തറ കെ.യു. ജോസഫ്
Next articleകേരള പിറവി ദിനാഘോഷം; ചാര്‍ട്ട് പ്രദര്‍ശനം സംഘടിപ്പിച്ചു

Leave a Reply