ചിക്കാഗോ: ക്രൈസ്റ്റ് ദികിംഗ് ഇടവക ദേവാലയത്തിലേക്ക്സ്ഥലം മാറി പോകുന്ന ചിക്കാഗോ സെന്റ് മേരീസ് ഇടവക അസോസിയേറ്റ് വികാരിയും ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റിന്റെ സ്പിരിച്വൽ ഡയറക്ടറും ആയ ലിജോ അച്ചന് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയപ്പ് നൽകി. ഒക്ടോബർ15 നു മിഷൻ ലീഗ് യൂണിറ്റ് സംഘടിപ്പിച്ച വാർഷിക പൊതുയോഗത്തെ തുടർന്നാണ് യാത്രയയപ്പു നൽകിയത്. പ്രസ്തുത യോഗത്തിൽ യൂണിറ്റിലെ 150 ഓളം അംഗങ്ങളും മതാധ്യാപകരും മിഷൻ ലീഗ് ഭാരവാഗികളും പങ്കെടുത്തു. മിഷൻ ലീഗ് യൂണിറ്റിനെ പ്രതിനിധീകരിച്ചു യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിയും യൂണിറ്റ് അംഗങ്ങളെ പ്രതിനിധികരിച്ചു പ്രസിഡന്റ് ഡാനി തെക്കുനിൽക്കുന്നതിലും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇരുവരും കഴിഞ്ഞ 16 മാസമായി മിഷൻ ലീഗ് യൂണിറ്റ് അംഗങ്ങൾക്ക് നൽകിയ സ്‌തുത്യർഹമായ സേവനങ്ങൾക്ക് നന്ദി പറയുകയും വരുംകാലപ്രവർത്തങ്ങൾക്ക് പാർത്ഥനാ നിർഭരമായ ആശംസകൾ നേരുകയും ചെയ്‌തു.
Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ചെറുപുഷ്പ മിഷൻലീഗ് യൂണിറ്റ് ഫാ. ലിജോ കൊച്ചുപറമ്പിലിന് യാത്രയയപ്പ് നൽകി











