Home അമേരിക്കൻ വാർത്തകൾ ഓൾ സെയിന്റ്സ് ഡേ ആഘോഷം വ്യത്യസ്ഥമാക്കാൻ ഡാളസ് ഇടവക വിശ്വാസപരിശീലന വിഭാഗം.

ഓൾ സെയിന്റ്സ് ഡേ ആഘോഷം വ്യത്യസ്ഥമാക്കാൻ ഡാളസ് ഇടവക വിശ്വാസപരിശീലന വിഭാഗം.

28
0

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓൾ സെയി സെയിന്റ്സ് ഡേ വ്യത്യസ്ഥമായി ആഘോഷിക്കാൻ ഒരുങ്ങുന്നു. ഓരോ ക്ലാസിനും പ്രത്യേകം നൽകപ്പെട്ടിരിക്കുന്ന വിശുദ്ധരെ കുട്ടികൾ പരിജയപ്പെടുത്തുകയും അതനുസരിച്ച് ക്ലാസ് റൂം അലങ്കരിക്കുകയും ചെയ്യുന്നു. തുടർന്ന് മാതാപിതാക്കൾ ക്ലാസ്സ് റൂം സന്ദർശിച്ച് എല്ലാവരും വിലയിരുത്തി മാർക്ക് ഇടുന്നു. കുട്ടികൾ അവരുടെ സ്വർഗ്ഗിയ മദ്ധ്യസ്ഥരുടെ വേഷവിധാനങ്ങളോടെ ദൈവാലയത്തിനുളളിലേക്ക് പരേഡ് നടത്തപ്പെടും. ഇടകയിലെ യൂത്ത് മിനിസ്ട്രി , റ്റീം മിനിസ്ട്രി നേതൃത്വത്തിൽ വാഹനങ്ങൾ വിശുദ്ധരുടെ രൂപങ്ങൾ വച്ച് പ്രത്യേകം അലങ്കരിക്കുകയും സന്ദർശിക്കുന്നവർക്ക് വിശുദ്ധരുടെ ട്രീറ്റ് നൽകുകയും ചെയ്യും. പ്രിൻസിപ്പൽ ജോർജ് ചെറുശ്ശേരിൽ, മിനി തൈപറമ്പിൽ. മനോജ് വിരുത്തിക്കുളങ്ങര എന്നിവർ നേതൃത്വം നൽകുന്നു.

Previous articleടൊറന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയ്ക്ക് സ്വന്തം ദേവാലയം

LEAVE A REPLY