Home അമേരിക്കൻ വാർത്തകൾ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷന് ഇനി സ്വന്തം ദേവാലയം

സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷന് ഇനി സ്വന്തം ദേവാലയം

52
0

ഫിലഡൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷന് പുതിയ ദേവാലയം. ഇതോടെ ന്യൂയോർക്ക് ക്നാനായ കത്തോലിക്കാ ഫൊറോനയിൽ 4 -മത്തെ ദേവാലയം കൂടി യാഥാർത്ഥ്യമായി. ഫിലാഡൽഫിയയിലെ ന്യൂടൗൺ ലുള്ള 749 Durham Road, Newtown, PA 18940 – ൽ 5.44 ഏക്കർ സ്ഥലവും പള്ളിയും മിഷന്റെ ആത്മീയ യാത്രയിലെ ചരിത്രപ്രധാനമായ ഒരു നാഴികക്കല്ലാണ്. സ്വന്തമായൊരു ദേവാലയവും വിശ്വാസപരിശീലനത്തിനും കൂട്ടായ്മയ്ക്കും അനുയോജ്യമായ ഒരു കേന്ദ്രവും എന്ന നീണ്ട 27 വർഷത്തെ ദീർഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിത്. ഈ വലിയ നേട്ടം കൈവരിക്കാൻ പ്രാർത്ഥനകളിലൂടെയും സാമ്പത്തിക സഹായങ്ങളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും ഒപ്പംനിന്ന എല്ലാ വിശ്വാസികളോടും കുടുംബങ്ങളോടും അഭ്യുദയകാംക്ഷികളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഓരോ പ്രാർത്ഥനയും ഓരോ സംഭാവനയും ഓരോ ത്യാഗവും ഓരോ പ്രോത്സാഹനവാക്കും ഈ സ്വപ്നസാക്ഷാത്കാരത്തിൽ വിലപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ജനറൽ ബോഡി അംഗങ്ങളോടും പാരിഷ് കൗൺസിൽ അംഗങ്ങളോടും കമ്മിറ്റി അംഗങ്ങളായ ജിജി ചാമക്കാല, റോബിൻ നെടുമാക്കൽ, ജിപി കട്ടപ്പുറം, തോമസ് നെടുമാക്കൽ, സണ്ണി പാറക്കൽ, ലൂക്കോസ് തത്തംകിണറ്റുകര എന്നിവർക്കും മിഷൻ ഡയറക്ടർ റവ. ഡോ ബിബി തറയിലിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

Previous articleമാലാഖക്കുഞ്ഞുങ്ങളുടെ വിസ്മയകൂട്ടായ്മ ഒരുക്കി ഡാളസ് ക്രിസ്‌തുരാജ ക്നാനായ കത്തോലിക്ക ഇടവക
Next articleടൊറന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയ്ക്ക് സ്വന്തം ദേവാലയം

LEAVE A REPLY