Home ഇന്ത്യൻ വാർത്തകൾ ഡല്‍ഹി ക്‌നാനായ മിഷനില്‍ വിമന്‍സ് ഫോറം വാര്‍ഷിക പൊതുയോഗം നടത്തി

ഡല്‍ഹി ക്‌നാനായ മിഷനില്‍ വിമന്‍സ് ഫോറം വാര്‍ഷിക പൊതുയോഗം നടത്തി

637
0

ഡല്‍ഹി: ക്‌നാനായ വിമന്‍സ് ഫോറത്തിന്റെ വാര്‍ഷിക പൊതുയോഗം ഹോസ്ഖാസിലുള്ള സഹോദയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. പ്രസിഡന്റ് സുജ ലൂക്കോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സി. ലില്ലി ഫ്രാന്‍സിസ് എസ്.എം.എം.ഐ ഉദ്ഘാടനം ചെയ്തു. ഡി.കെ.സി.എം പ്രസിഡന്റ് എം.എം. ജോയി മുഖ്യപ്രഭാഷണം നടത്തി. മിഷന്‍ ചാപ്ലയിന്‍ ഫാ. സ്റ്റീഫന്‍ ജെ. വെട്ടുവേലില്‍, ഫാ. സാമുവല്‍ ആനിമൂട്ടില്‍, സി. വന്ദന എസ്.ജെ.സി, വൈസ് പ്രസിഡന്റ് ജോഫി ബാബു, സെക്രട്ടറി റീന ജോയ്‌സ്, ട്രഷറര്‍ ബിന്ദു സജി, ഷാന്റി വില്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. സി. ലില്ലി ഫ്രാന്‍സിസ് ക്ലാസ് നയിച്ചു. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നോര്‍ത്ത്-ഈസ്റ്റ് സോണ്‍ അംഗങ്ങള്‍ മാര്‍ഗ്ഗംകളി അവതരിപ്പിച്ചു.

Previous articleചമതാച്ചാല്‍ – തിരൂര്‍ ഇടവക കാഞ്ഞിരംതറപ്പേല്‍ ജോബി എബ്രഹാം ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് അസി.വൈസ് പ്രസിഡന്റ്‌
Next articleചെറുകര വെട്ടുകല്ലേല്‍ ഷിബു പീറ്ററിന് റോട്ടറി ഇന്റര്‍നാഷണല്‍ മേജര്‍ ഡോണര്‍ ബഹുമതി

Leave a Reply