അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ എ.വി.പിയായി (അസി.വൈസ് പ്രസിഡന്റ് )ചമതാച്ചാല്‍ -തിരൂര്‍ ഇടവക കാഞ്ഞിരംതറപ്പേല്‍ എബ്രഹാം-പെണ്ണമ്മ ദമ്പതികളുടെ മകന്‍ ജോബി എബ്രഹാം നിയമിതനായി. 2009 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പത്തിലധികം രാജ്യങ്ങളിലായി മുന്നൂറിലധികം ശാഖകളും പഞ്ചനഷത്ര ഹോട്ടലുകളും, റെസ്റ്റോറന്‍്റ് ചെയനുകളുമുണ്ട്. കോമേഴ്സില്‍ ബിരുദാനന്ദര ബിരുദം ഉള്ള ജോബിക്ക് അമേരിക്കയുടെ സി.എം.എ സര്‍ട്ടിഫിക്കേഷനും ഇന്ത്യയില്‍ നിന്ന് ഐ.സി.ഡബ്ള്യൂ.ഐ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ള ജോബി, ഫിനാന്‍സ് മേഖലയില്‍ സെല്‍ഫ് ഡെവലപ്പ്‌മെന്റിനുളള കോച്ചിംഗ് സൗജന്യമായി ചെയ്തുകൊടുക്കുന്നു. കട്ടച്ചിറ ഇടവകാംഗം അന്‍സു ജോബി ഭാര്യയും, സ്റ്റീവ് ജോബി, സേറാ ജോബി എന്നിവര്‍ മക്കളുമാണ്.
Home ഇന്ത്യൻ വാർത്തകൾ ചമതാച്ചാല്‍ – തിരൂര്‍ ഇടവക കാഞ്ഞിരംതറപ്പേല്‍ ജോബി എബ്രഹാം ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് അസി.വൈസ് പ്രസിഡന്റ്












