Home ഇന്ത്യൻ വാർത്തകൾ ചെറുകര വെട്ടുകല്ലേല്‍ ഷിബു പീറ്ററിന് റോട്ടറി ഇന്റര്‍നാഷണല്‍ മേജര്‍ ഡോണര്‍ ബഹുമതി

ചെറുകര വെട്ടുകല്ലേല്‍ ഷിബു പീറ്ററിന് റോട്ടറി ഇന്റര്‍നാഷണല്‍ മേജര്‍ ഡോണര്‍ ബഹുമതി

784
0

പാലാ: റോട്ടറി ഇന്റര്‍നാഷണലിന്റെ മേജര്‍ ഡോണര്‍ ബഹുമതിക്ക് പാലാ വെട്ടുകല്ലേല്‍ ഷിബു പീറ്റര്‍ അര്‍ഹനായി. കിഡ്‌നി രോഗികളുടെ ഉന്നമനത്തിനായി കേരളത്തില്‍ വിവിധ ആശുപത്രികളില്‍ ഡയാലിസിസ് മെഷീനുകള്‍ സംഭാവന നല്‍കികൊണ്ട് നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് സൗജന്യ മായി ഡയാലിസിസ് ഏര്‍പ്പാടാക്കുക, രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങിയ നിസ്തുല സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ബഹുമതി. ഏകദേശം 70ലക്ഷം രൂപയുടെ പ്രൊജക്ടുകളാണ് ഓരോ വര്‍ഷവും അദ്ദേഹം കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനായി ഷിബു പീറ്റര്‍ അമേരിക്കയില്‍ ഷിക്കാഗോയില്‍ ഒരു റോട്ടറി ക്ലബ്ബ് തന്നെ രൂപീകരിച്ച് റോട്ടറി ഇന്റര്‍നാഷണല്‍ന്റെ ‘ഗ്ലോബല്‍ ഗ്രാന്‍ഡ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പ്രോജക്ടുകള്‍ സംസ്ഥാനത്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കോര്‍ഡിനേറ്ററും അമേരിക്കയിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് അംഗവുമാണ്. അമേരിക്കയില്‍ ചിക്കാഗോ റോട്ടറി ഇന്റര്‍നാഷണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍റോട്ടറി ഗവര്‍ണര്‍ മേരി ബാക് ബഹുമതി പിന്‍ സമ്മാനിച്ചു. പാലാ ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളി ഇടവകാoഗമാണ്. ഭാര്യ ലിയാന്‍, മക്കള്‍ ദിയ, ഏല്‍ന, സൈമണ്‍, ജോണ്‍.

Previous articleഡല്‍ഹി ക്‌നാനായ മിഷനില്‍ വിമന്‍സ് ഫോറം വാര്‍ഷിക പൊതുയോഗം നടത്തി
Next articleകേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ധര്‍ണ്ണ നടത്തി

Leave a Reply