Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ‘തനിമയുടെ കെടാവിളക്ക്’ ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഏറ്റുവാങ്ങി.

‘തനിമയുടെ കെടാവിളക്ക്’ ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഏറ്റുവാങ്ങി.

621
0

ജൂലൈ 14നു പ്രകാശനം ചെയ്യപ്പെട്ട ‘തനിമയുടെ കെടാവിളക്ക്’ എന്ന ക്‌നാനായ ചരിത്ര പാഠപുസ്തകത്തിന്റെ അതേ പേരില്‍ നാമകരണം ചെയ്ത് പുസ്തകത്തിന്റെ രചയിതാവായ ജിജോയ് ജോര്‍ജ്ജും കുടുംബവും ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസ്സോസ്സിയേഷന് സമ്മാനിച്ച ഏഴുതിരി നിലവിളക്ക് സംഘടന ഏറ്റുവാങ്ങി. ഈശ്വര സാന്നിദ്ധ്യത്തിന്റെയും നന്മയുടെയും വിശുദ്ധിയുടെയും അറിവിന്റെയും വിവേകത്തിന്റെയും പ്രതീകമായ നിലവിളക്ക് QKCA യ്ക്ക് സ്വന്തമായി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും എഴു കൂദാശകളെ പ്രതിനിധീകരിക്കുന്ന എഴു തിരികള്‍ ക്‌നാനായ തനിമയെ എന്നും പ്രകാശിപ്പിക്കട്ടെ എന്നും പ്രസിഡന്റ് ബോബി പുന്നൂസ് കണ്ടോത്ത് അറിയിച്ചു. വിളക്ക് QKCA യ്ക്കു സമ്മാനിച്ച ജിജോയ് ജോര്‍ജ്ജിനും കുടുംബത്തിനും കമ്മറ്റി നന്ദി പ്രകാശിപ്പിച്ചു. ട്രഷറര്‍ ജെയ്‌മോന്‍ ഫിലിപ്പ് തെക്കേക്കുഴിയുഴത്തില്‍, വൈസ് പ്രസിഡന്റ് ലിജി ബൈജു പുളിവേലില്‍, ജോയിന്റ് സെക്രട്ടറി തോമസ് എം. കെ. മൈക്കുഴിയില്‍, കള്‍ച്ചറല്‍ സെക്രട്ടറി അനീഷ് എബ്രഹാം കൊണ്ടാടുംപടവില്‍, സ്‌പോര്‍ട്ട്‌സ് സെക്രട്ടറി ജോണ്‍സണ്‍ ജേക്കബ് വടക്കേചൂരവേലില്‍, KCCME – DKCC പ്രതിനിധി റോബി ജോര്‍ജ്ജ് വാണിയംപുരയിടത്തില്‍, കമ്മറ്റിയംഗം ബിബിന്‍ ലൂക്കോസ് വള്ളാറ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ‘തനിമയുടെ കെടാവിളക്ക്’ എന്ന പുസ്തക രചനയ്ക്കു നല്‍കിയ പ്രചോദനത്തിനും പ്രോത്സാഹനത്തിനും നിലവിളക്കിനു നല്‍കിയ സ്വീകാര്യതയ്ക്കും ജിജോയ് ജോര്‍ജ്ജ് QKCA യ്ക്കും കമ്മറ്റിക്കും കൃതജ്ഞത അറിയിച്ചു.

Previous articleക്‌നാനായവോയ്‌സ് 9-ാം മത് കുതിരപ്പവന്‍ സ്വന്തമാക്കി അറുനൂറ്റിമംഗലം കളപ്പുരയില്‍ ജിന്നി-ജോസി ദമ്പതികള്‍.
Next articleഫിലാഡെൽഫിയ ക്നാനായ മിഷൻ സിൽവർ ജൂബിലി വർഷത്തിലേക്ക്

Leave a Reply