കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ അതിരൂപത, ഫൊറോന, യൂണിറ്റു ഭാരവാഹികളുടെ നേതൃസംഗമം ചൈതന്യയില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, ട്രഷറര്‍ ജോണ്‍ തെരുവത്ത്, വൈസ്പ്രസിഡന്റ് ടോം കരികുളം, ജോയിന്റ് സെക്രട്ടറി എം.സി. കുര്യാക്കോസ്, എ.ഐ.സി.യു പ്രതിനിധി ബിനു ചെങ്ങളം തുടങ്ങിയവര്‍ പ്രസംഗിച്ചു.











