Home ഇന്ത്യൻ വാർത്തകൾ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സാമൂഹ്യ പ്രവര്‍ത്തന ശൈലി സമഗ്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കും – ഗിവര്‍ഗ്ഗീസ് മാര്‍...

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സാമൂഹ്യ പ്രവര്‍ത്തന ശൈലി സമഗ്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കും – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

616
0

കോട്ടയം: കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സാമൂഹ്യ പ്രവര്‍ത്തന ശൈലി സമഗ്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യതയോടുകൂടി പ്രവര്‍ത്തിച്ചുകൊണ്ട് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കരുതലിന്റെയും നല്ലപാഠങ്ങള്‍ സമൂഹത്തിന് പകര്‍ന്ന നല്‍കുവാന്‍ സാമൂഹിക പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, ബി.സി.എം കോളേജ് സോഷ്യല്‍വര്‍ക്ക് വിഭാഗം അദ്ധ്യാപിക സിസ്റ്റര്‍ ഷീന മുട്ടത്തില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസ്സും ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രത്യേകിച്ച് അന്ധബധിര വൈകല്യമുള്ള വ്യക്തികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ക്കായി ലഭ്യമാക്കേണ്ട ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി ജെസില്‍ എന്നിവര്‍ പഠന ശിബിരത്തിന് നേതൃത്വം നല്‍കി

Previous articleഉഴവൂര്‍: കാറത്താനത്ത് എബ്രഹാം മാത്യു (അവറാച്ചന്‍)
Next articleകിടങ്ങൂര്‍: കരിങ്കുന്നം കാരുപ്ലാക്കിൽ സി. അമല (SVM) | Live Funeral Telecast Available

Leave a Reply