കൈപ്പുഴ സെന്റ് ജോർജ്ജ് സ്കൂളിൽ വച്ചു സബ് ജില്ലാ ജൂഡോ മത്സരം നടത്തപ്പെട്ടു. നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സവിത ജോമോൻ ഉത്ഘാടനം ചെയ്ത മത്സരത്തിൽ സബ് ജില്ലാ സ്പോർട്സ് സെക്രട്ടറി ശ്രീ ഹരി, സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ജോളി വി കെ, പ്രിൻസിപ്പൽ തോമസ് മാത്യു, പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ചാമക്കാല, സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ഡോ. സിബി തോമസ് എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ സെന്റ് ജോർജ്ജ് സ്കൂൾ ചാമ്പ്യന്മാരായി.












