Home യൂറോപ്പ് | ഗൾഫ് | ഓഷിയാന വിസ്മയമായി മെൽബണിൽ മെഗാ മാർഗ്ഗംകളി.

വിസ്മയമായി മെൽബണിൽ മെഗാ മാർഗ്ഗംകളി.

1321
0

മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവക ദിനത്തിനോടും, കൂടാരയോഗ വാർഷികത്തിനോടും അനുബന്ധിച്ച്‌ സംഘടിപ്പിച്ച,മെഗാ മാർഗ്ഗംകളി അവിസ്മരണീയമായി. കംഗാരുക്കളുടെ നാട്ടിലെ ക്നാനായ തലമുറകളിലേക്ക്, ക്നാനായ തനതു കലാരൂപമായ മാർഗ്ഗംകളി, പകർന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മെഗാ മാർഗ്ഗംകളി സംഘടിപ്പിച്ചത്. കുട്ടികളും മുതിർന്നവരും അടങ്ങുന്ന 60 പേർ, മെഗാ മാർഗ്ഗംകളിയിൽ പങ്കെടുത്തു. ഇതിൽ നാല്പതോളം പേർ അവരുടെ അരങ്ങേറ്റവും നടത്തി. അരങ്ങേറ്റം നടത്തിയവരെയും മറ്റ് മാർഗ്ഗംകളിക്കാരെയും, ഇടവകക്കാർ, ചെണ്ടമേളംകൊണ്ട് ഗാർഡ്‌ ഓഫ് ഓണർ നൽകി, കളത്തിലേക്ക് ആനയിച്ചു.

മാർഗ്ഗംകളിയുടെ ചരിത്രപരമായ വിവരണം, ആമുഖമായി നൽകിയ, വിജിഗീഷ് പായിക്കാട്ടിന്റെ വാക്കുകളും ശബ്ദഗാംഭിര്യവും കാണികളിൽ ആവേശവുയർത്തി. പ്രിയദർശനി നൈസൻ കൈതക്കുളങ്ങര, ബിന്ദു ബിനീഷ് തീയത്തേട്ട് എന്നിവർ മാർഗ്ഗംകളിപ്പാട്ട് ആലപിച്ചു. സുനു ജോമോൻ കുളഞ്ഞിയിൽ, സിൽവി ഫിലിപ്പ് കമ്പക്കാലുങ്കൽ, അനിത ഷിനോയ് മഞ്ഞാങ്കൽ, ടിന്റു അനു പുത്തൻപുരയിൽ, റോസ്മേരി അനീഷ് വെള്ളരിമറ്റത്തിൽ, ടിന്റു വിനോദ് മുളകനാൽ, അജുമോൻ കുളത്തുംതല, തുടങ്ങിയവർ പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകി.
വെറും രണ്ട് മാസക്കാലം കൊണ്ടുതന്നെ, മാർഗ്ഗംകളി പരിശീലിക്കുകയും, പരിശീലിപ്പിക്കുകയും, അത് ഏറ്റവും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നു ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.

Previous articleചേർപ്പുങ്കൽ : വടക്കേതൊട്ടിയിൽ ത്രേസ്യാമ്മ കുര്യൻ | Live Funeral Telecast Available
Next articleകോട്ടയം അതിരൂപത ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി

Leave a Reply