കരിങ്കുന്നം പള്ളിയുടെ ജൂബിലിയോടാനുബന്ധിച്ച് നടത്തിയ കോട്ടയം അതിരൂപത ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് രണ്ട് കാറ്റഗറികളിലായി (40 വയസ്സില്‍ താഴെയും 40 വയസ്സില്‍ മുകളിലുമായി) നടന്നു. 40 വയസ്സിനു മുകളില്‍ മത്സരിച്ചവരില്‍ ഒന്നാം സ്ഥാനം പിറവം കിഴക്കേല്‍ ജിന്‍സ് ചാക്കോയും നിതീഷ് ജോസ് പടിക്കനും, രണ്ടാം സ്ഥാനം കരിങ്കുന്നം ടീമും നേടി. 40 വയസ്സില്‍ താഴെ മത്സരിച്ചവരില്‍ ഒന്നാം സ്ഥാനം കരിങ്കുന്നം ടീമും രണ്ടാം സ്ഥാനം കല്ലറ ടീമും നേടി. രണ്ട് കാറ്റഗറികളിലായി 36 ടീമുകള്‍ മത്സരിച്ചു.












