പൂഴിക്കോല്‍: കീഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായി ലിസ്സി ജോയ്സ് തിരഞ്ഞെടുത്തു. 53 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായിട്ടാണ് ഒരു വനിത പ്രസിഡന്റ് ആകുന്നത്. പൂഴിക്കോല്‍ സെന്റ്ലുക്സ് ഇടവക കാനാട്ട് ജോയ്സ് തോമസിന്റെ ഭാര്യയായ ലിസ്സി വാകത്താനം കൊക്കരവാലയില്‍ പരേതനായ മാത്യുവിന്റെയും ഏലിശയുടെയും മകളാണ്.













