Home ഇന്ത്യൻ വാർത്തകൾ കാരിത്താസ് ഫാര്‍മസി കാേളജിന് അംഗീകാരം

കാരിത്താസ് ഫാര്‍മസി കാേളജിന് അംഗീകാരം

695
0

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് പ്രവര്‍ത്തന മികവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അംഗീകാരമായ ഐ.എസ്. ഒ 20001-2018 അംഗീകാരം കാരിത്താസ് ഫാര്‍മസി കാേളജിന്. ഐ.എസ് .ഒ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ ഫാര്‍മസികാേളജ് എന്ന നേട്ടവും കാരിത്താസ് കാരിത്താസ് ഫാര്‍മസി കാേളജ് ഇതോടെ സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഐ.എസ.്ഒ 20001: 2018 അംഗീകാര സമര്‍പ്പണവും, ഫാര്‍മസി വിദ്യാഭ്യാസ ഗവേഷണ മേഖലകളിലെ പുത്തന്‍ സാങ്കേതങ്ങളെ കുറിച്ചുള്ള ദേശീയ സമ്മേളനവും എം ജി യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഡോ സാബു തോമസ് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങില്‍ കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ.ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു . ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതങ്ങള്‍ ഉപയോഗിച്ച് ഔഷധ നിര്‍മാണശാല പരിശീലനം കാേളജുകളില്‍ സാധ്യമാക്കുന്നതിനെ ക്കുറിച്ചും, സോഫ്റ്റ് വയറുകളുടെ സഹായത്തോടെ പുതിയ മരുന്ന് കണികകള്‍ അതിേവഗം വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചും വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കാരിത്താസ് ഫാര്‍മസി കോളേജില്‍ പുതുതായി വികസിപ്പിച്ച കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള ഡ്രഗ് ഡിസൈന്‍ ലാബിന്റെ ഉദ്ഘാടനവും നടന്നു. കാരിത്താസ് ഫാര്‍മസി കോളേജ് അക്കാദമിക് ഡയറക്ടര്‍ ഡോ സാജന്‍ ജോസ്, എഡ്യൂസിറ്റി അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഏലിക്കുട്ടി എന്‍ .എ, വൈസ് പ്രിന്‍സിപ്പല്‍ ഡോ സിനു തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous articleലിസ്സി ജോയ്സ് കീഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
Next articleകോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ കൈപ്പുഴ ഫൊറോനയിലെ യുവജനങ്ങളുമായി സംവദിച്ചു.

Leave a Reply