Home ഇന്ത്യൻ വാർത്തകൾ വിയാനി ഹോം സന്ദര്‍ശിച്ച് വടക്കുംമുറി കെ.സി.ഡബ്‌ള്യു.എ

വിയാനി ഹോം സന്ദര്‍ശിച്ച് വടക്കുംമുറി കെ.സി.ഡബ്‌ള്യു.എ

798
0

ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനി പുണ്യവാളന്റെ തിരുനാളിനോടനുബന്ധിച്ച് വിശ്രമജീവിതം നയിക്കുന്ന വൈദികര്‍ക്ക് ആശംസകള്‍ അറിയിക്കാനും, സ്‌നേഹവും ആദരവും പങ്കുവയ്ക്കുവാനും വടക്കുംമുറി കെ.സി.ഡബ്‌ള്യു.എ. അംഗങ്ങള്‍ വിയാനി ഹോം സന്ദര്‍ശിച്ചു. ആന്‍സി മണക്കുന്നേല്‍, ജീന പാറടിയില്‍, ജെയ്‌മോള്‍ ചെറിയാക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മുന്‍ വികാരി ബഹു. ജേക്കബ് കളപ്പുരയില്‍ അച്ചന്‍ വൈദികരെ പ്രതിനിധികരിച്ചു സംസാരിച്ചു. ബഹു. വൈദികരുടെ ഗാനങ്ങളും, കെ.സി.ഡബ്‌ള്യു.എ. അംഗങ്ങളുടെ ആശംസഗാനവും, നൃത്തവും സന്ദര്‍ശനത്തെ വര്‍ണാഭമാക്കി. കെ.സി.ഡബ്‌ള്യു.എ. യൂണിറ്റ് പ്രസിഡന്റ് ഷേര്‍ളി പാറടിയില്‍, വിയാനി ഹോം ഇന്‍ ചാര്‍ജ് സി. ശുഭ എസ്.വി.എം., സി. അഡൈ്വസര്‍ സി. ട്രീസാ മരിയ എസ്.ജെ.സി. യൂണിറ്റ് ചാപ്ലയിന്‍ ഫാ. ദിപു ഇറപുറത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

Previous articleകരിപ്പാടം: പൂച്ചക്കാട്ടിൽ അലേഷിയോ സാബു
Next articleകെ.സി.എസ്.എല്‍ അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം

Leave a Reply