യു.കെ കെ.സി.എ കവൻട്രി & വാർവിക്ക്ഷയർ യുണിറ്റ് അംഗവും തോട്ടറ പള്ളി ഇടവകാംഗവുമായ അരയങ്കാവ് മുണ്ടക്കൽ ജോബി മത്തായി യുടെയും സൗമ്യ ജോബിയുടെയും മകളായ ജിസ്മോൾ ജോബി (16), ജോബിയുടെ സഹോദരൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), എന്നിവർ മൂവാറ്റുപുഴയാറിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട് മരണമടഞ്ഞു. സൗമ്യയുടെ സഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കുന്നതിനായി നാട്ടിൽ എത്തിയതായിരുന്നു ജോബിയും കുടുംബവും. ജോബിയുടെ സഹോദരന്‍ അടക്കം ഉള്ള കുടുംബത്തിലെ ഏഴു പേരായിരുന്നു മൂവാറ്റുപുഴയാറില്‍ കുളിക്കാന്‍ എത്തിയിരുന്നത്. സന്തോഷകരമായ ആ നിമിഷങ്ങൾ സങ്കട കടലായി മാറിയത് നിമിഷങ്ങൾകൊണ്ടാണ് വെള്ളൂർ ചെറുകര പാലത്തിന് താഴെആണ് അപകടം നടന്നത്. ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. ജോബിയും കുടുംബവും യൂ കെ യിലേക്ക് തിരികെ പോരുവാൻ ഇരുന്നപ്പോൾ ആണ് അതിദാരുണമായ ഈ ദുരന്തം കുടുംബത്തെ തേടിയെത്തിയത്. ജോബി മാത്യു സൗമ്യ ജോബി ദമ്പതികളുടെ മൂത്ത മകളാണ് ജിസ്മോൾ ജോബി. ജുവൽ ജോബി ജോയൽ ജോബി എന്നിവരാണ് സഹോദരങ്ങൾ. ഏഴു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്നും അഗ്നിശമന സേന എത്തി രണ്ടു മണിക്കൂറോളം നീണ്ട് തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ അത്ഭുതകരമായി രക്ഷപെട്ടു. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.











