Home ഇന്ത്യൻ വാർത്തകൾ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസ പദ്ധതി മൂന്നാം ഘട്ടം ഉദ്ഘാടനം നടത്തി

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസ പദ്ധതി മൂന്നാം ഘട്ടം ഉദ്ഘാടനം നടത്തി

652
0

കണ്ണുര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചെറുകിട സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തി വരുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസ പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടനം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ എസ്.ഐ.ഡി.ബി.ഐ ഡല്‍ഹി എ.ജി.എം മൃത്യുഞ്ജയ് നായ്ക് നിര്‍വഹിച്ചു. പനത്തടി, കള്ളാര്‍, കോടോംബേളൂര്‍, കുറ്റിക്കോല്‍ എന്നീ പഞ്ചായത്തുകളില്‍ നടത്തിവരുന്ന പരിപാടിയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ 400 കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായവും,ഉണ്ടാക്കുന്ന സാധനങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റ് ക്രമീകരിക്കുകയുമാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍ അച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. മാസ്സ് സെക്രട്ടറി ഫാ.സിബിന്‍ കൂട്ടക്കല്ലുങ്കല്‍, മാസ്സ് കോര്‍ഡിനേറ്റേഴ്സായ അബ്രാഹം ഉള്ളാടപ്പുള്ളില്‍, വിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Previous articleവി.കെ.ഡബ്ള്യു. എഫ് -ന്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് വേണ്ടി മെൽബണിൽ നിന്നും ബാലി യാത്ര സംഘടിപ്പിച്ചു
Next articleകെ.സി.വൈ.എല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബുക്ക് ചലഞ്ച് നടത്തപ്പെട്ടു

Leave a Reply