Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബുക്ക് ചലഞ്ച് നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബുക്ക് ചലഞ്ച് നടത്തപ്പെട്ടു

658
0

രാജപുരം: ഇടവകയിലെ വീടുകളില്‍ ആളുകള്‍ വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ ശേഖരിച്ച് അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബുക്ക് ചലഞ്ച് നടത്തപ്പെട്ടു. ബുക്ക് ചലഞ്ചിന്റെ ഭാഗമായി ലഭിച്ച അറുന്നൂറോളം പുസ്തകങ്ങള്‍ കെസിവൈഎല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സെന്റ് പയസ് ടെന്‍ത് കോളേജ് രാജപുരം, ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ സ്‌കൂള്‍ രാജപുരം, ഹോളി ഫാമിലി എ എല്‍ പി സ്‌കൂള്‍ രാജപുരം, ഓര്‍മ്മ വായനശാല വണ്ണാത്തിക്കാനം എന്നിവിടങ്ങളിലേക്ക് കൈമാറി. ബുക്ക് ചലഞ്ചിന് രാജപുരം ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കല്‍, പ്രസിഡണ്ട് റോബിന്‍ ഏറ്റിയേപ്പള്ളി, മരീസ പുല്ലാഴി, അബിയ മരുതൂര്‍, ജെസ്ബിന്‍ ആലപ്പാട്ട്, ജ്യോതിസ് നാരമംഗലം, സിസ്റ്റര്‍ ലിസ്‌ന, ഡോ. അഖില്‍ പൂഴിക്കാലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous articleഎന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസ പദ്ധതി മൂന്നാം ഘട്ടം ഉദ്ഘാടനം നടത്തി
Next articleക്നാനായ റീജിയൻ മിഷൻ ലീഗ് സമ്മർ ക്യാമ്പ് ‘റിജോയ്സ്’ ചിക്കാഗോയിൽ

Leave a Reply