Home അമേരിക്കൻ വാർത്തകൾ വിജയകരമായ അറ്റ്ലാന്റാ കുടുംബ കൂട്ടായ്മ

വിജയകരമായ അറ്റ്ലാന്റാ കുടുംബ കൂട്ടായ്മ

524
0

കെ.സി.എ.ജിയുടെ നേതൃത്വത്തില്‍ ജൂലൈ 28,29 ,30 തീയതികളില്‍ അറ്റ്ലാന്റയിലെ ക്നാനായക്കാര്‍ വൈന്‍ഡര്‍ സ്റ്റേറ്റ് പാര്‍ക്കില്‍ ഒത്തു ചേര്‍ന്നു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച ക്യാമ്പിംഗ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ ഉത്ഘാടനം ചെയ്തു. പുതിയതായി വന്ന കല്ലറ മുടുകൂടിയില്‍ ജിസ്മോന്‍ ആന്‍ഡ് പ്രിയ ദമ്പതികളെ വരവേല്‍ക്കുകയും ചെയ്തു. തടാകത്തിന്‍്റെ അരുകില്‍, പ്രത്യേക പവലിയനില്‍ നടത്തിയ ബാര്‍ബിക്യുവും, കുട്ടികള്‍ക്കും മുതിന്നവര്‍ക്കും നടത്തിയ കളികളും ഏവരെയും ആഘോഷഭരിതരാക്കി. സായാഹ്നത്തില്‍ കുട്ടികളും,യുവജനങ്ങളും ചേര്‍ന്ന് ഏര്‍പ്പാടാക്കിയ “ക്യാമ്പ് ഫയര്‍” വളരെ ആനന്ദഭരിതമായിരുന്നു.

വിസിറ്റേഷന്‍ സന്യാസിനി സഭ ജനറാള്‍ സി. കരുണയും പരിപാടിയില്‍ സംബന്ധിച്ചു. വികാരി ഫാ. ബിനോയ് നാരമംഗലത്ത് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ.സി.എ.ജിയുടെ ന്യൂസ് ലെറ്ററായ ‘ഓര്‍മപ്പൂക്കള്‍ ’ വേനല്‍ക്കാല പതിപ്പ് സി.കരുണ പ്രകാശനം ചെയ്തു. ടോമി വാലാച്ചിറ, ബിജു വെള്ളാപ്പള്ളിക്കുഴിയില്‍, സാബു ചെമ്മലകുഴിയില്‍, ശാന്തമ്മ പുല്ലാഴിയില്‍ , തോമസ് വെള്ളാപ്പള്ളി, ടോമി കൂട്ടകൈതയില്‍, ജെയിംസ് കല്ലറക്കാനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബിന്‍ഗോ കളിക്ക് സമ്മാനം സ്പോണ്‍സര്‍ ചെയ്ത രാജു പുല്ലാഴി, ജെയിംസ് കല്ലറക്കാനി, സാബു മന്നാകുളം എന്നിവരെയും, ടി ഷിര്‍ട്സ് സ്പോണ്‍സര്‍ ചെയ്ത രജി കളത്തില്‍, രാജു പുല്ലഴിയില്‍, ജെയിംസ് കല്ലറക്കാനിയില്‍ എന്നിവരെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

(തോമസ് കല്ലടാന്തിയില്‍ pro)

Previous articleമികച്ച വനിതാ ശിശു സൗഹൃദ പുരസ്കാരം കാരിത്താസ് ഹോസ്പിറ്റലിന്
Next articleവി.കെ.ഡബ്ള്യു. എഫ് -ന്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് വേണ്ടി മെൽബണിൽ നിന്നും ബാലി യാത്ര സംഘടിപ്പിച്ചു

Leave a Reply