Home നിര്യാതരായി പ്രിസ്റ്റണിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ പൊതുദർശനം ബുധനാഴ്ച (02-08-2023) | Live on Knanayavoice &...

പ്രിസ്റ്റണിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ പൊതുദർശനം ബുധനാഴ്ച (02-08-2023) | Live on Knanayavoice & KVTV

2510
0

പ്രിസ്റ്റണിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ Wake സർവീസ് അടുത്ത ബുധനാഴ്ച 4:00 PM ന് ബ്ലാക്ക്പ്പൂൾ സെൻറ് ജോൺ വിയന്നി ചർച്ചിൽ.
പ്രിസ്റ്റൺ ഹോസ്പിറ്റലിൽ വച്ച് നിര്യാതയായ കണ്ണക്കര തണ്ണീർമുക്കം എറണാട്ടുകളത്തിൽ കൊച്ചൗസേപ്പിന്റെയും അന്നമ്മയുടെയും മകൾ മെറീന ലുക്കോസ്(കുഞ്ഞുമോൾ 46) നെ അവസാനമായി ഒരു വട്ടം കാണുവാനും യാത്രയയപ്പ് നൽകുന്നതിനുമായി ഓഗസ്റ്റ് രണ്ടാം തീയതി ബുധനാഴ്ച 4:00 pm ന് ബ്ലാക്ക്പ്പൂൾ സെൻറ് ജോൺ വിയന്നി ചർച്ചിൽ പൊതു ദശനത്തിന് വയ്ക്കുന്നതും തുടർന്ന് പരേതയുടെ അത്മശാന്തിക്കായി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കുന്നതുമാണ്. സംസ്കാര ശുശ്രൂഷകൾ പിന്നീട് കണ്ണങ്കര സെൻറ് സേവിയേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

Wake Service Church Address.
26 Glastonbury Ave,
Marton Drive
Blackpool, FY1 6RD

കടിനമായപല്ല് വേദനെയെ തുടർന്ന് കഴിഞ്ഞ വെളിയാഴ്ച യാണ് മെറിനയെ ആശുപത്രിയിൽ പ്രിവേശിപ്പിച്ചത്. ആശുപത്രിയിൽ ഇരിക്കെ തുടരെ തുടരെ stroke ഉണ്ടാവുകയും രോഗനില വഷളാകുകയും മായിരുന്നു .തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്ന മെറിന ഞായറാഴ്ച വെകുന്നേരം 8:00 മണിയോടെ നിര്യാതയാകുകയായിരുന്നു. കണ്ണക്കര പള്ളി ഇടവകാംഗമായ മെറിന UK യിൽ എത്തിയിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. മക്കൾ അച്ചുകുട്ടി, ടെസ മരിയ.

മെറീനയുടെ മൃതശരീരം നാട്ടിലേക്ക് യാത്ര ആയക്കുന്നതിനായി ജോഷി വല്ലൂരിന്റെ നേതൃത്വത്തിൽ ബ്ലാക്ക്പ്പുളിലെ മലയാളികൾ വേണ്ട ക്രമീകരണങ്ങൾ ഒരുക്കി വരുന്നു.

Previous articleആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുളള സി.ടി സ്‌കാനിംഗ് കാരിത്താസില്‍ തുടക്കമായി
Next articleദേശീയ ശില്പശാല നടത്തി.

Leave a Reply