Home ഇന്ത്യൻ വാർത്തകൾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുളള സി.ടി സ്‌കാനിംഗ് കാരിത്താസില്‍ തുടക്കമായി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുളള സി.ടി സ്‌കാനിംഗ് കാരിത്താസില്‍ തുടക്കമായി

613
0

കോട്ടയം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അത്യന്താധുനിക സൗകര്യ – സജ്ജീകരങ്ങളോടുകൂടിയ സി.ടി സ്‌കാനറിന്റെ പ്രവര്‍ത്തനം കാരിത്താസ് ആശുപത്രിയില്‍ തുടക്കം കുറിച്ചു. കേരളത്തില്‍ ആദ്യമായാണ് 384 സ്ലൈസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിതമായ ഡ്യൂവല്‍ എനര്‍ജി ഇമേജിങ് സംവിധാനമുള്ള സി.ടി സ്‌കാന്‍ പ്രവര്‍ത്തന ക്ഷമമാകുന്നത്. സ്‌പെക്ട്രല്‍ സ്റ്റഡീസ്,കര്‍ഡിയാക് പാക്കേജ്,ന്യൂറോ പാക്കേജ്, വിര്‍ച്വല്‍ കോളനോസ്‌കൊപ്പി, വിര്‍ച്വല്‍ ബ്രോണ്‍കോസ്‌കോപ്പി, ന്യൂറോ പേര്‍ഫുഷന്‍, കൊറോണറി ആന്‍ജിയോഗ്രാഫി, കാല്‍ഷ്യം സ്‌കോറിങ് എന്നിങ്ങനെ നിരവധി അത്യാധുനിക സൗകര്യങ്ങളടങ്ങിയ സി .ടി സ്‌കാനറാണ് കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. സി.ടി സ്‌കാനറിന്റെ പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞ ദിവസം മുന്‍ മന്ത്രി മോന്‍സ് ജോസഫ് എംഎംല്‍എ നിര്‍വ്വഹിച്ചു.കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റ് ചെയര്‍മാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശേരില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു . കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ.ഡോ ബിനു കുന്നത്ത്, കാരിത്താസ് ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേററിംഗ് ഓഫീസര്‍ ആന്‍ഡ് ഗ്രൂപ്പ് ഹെഡ് ഡോ അജിത്ത് വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കുറഞ്ഞ റേഡിയേഷന്‍, റാപിഡ് ചെസ്റ്റ് പെയിന്‍ അസ്സസ്‌മെന്റ്, എന്നിവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സി.ടി സ്‌കനാറിന്റെ പ്രത്യേകതയാണ്.

Previous articleഭിന്നശേഷിക്കാരുടെ പുനരധിവാസവും മുഖ്യധാരാവത്ക്കരണവും സാമൂഹ്യ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച്ചകള്‍ – മന്ത്രി വി.എന്‍ വാസവന്‍
Next articleപ്രിസ്റ്റണിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ പൊതുദർശനം ബുധനാഴ്ച (02-08-2023) | Live on Knanayavoice & KVTV

Leave a Reply