Home ഇന്ത്യൻ വാർത്തകൾ ബി.സി.എം കോളജ് സ്വയംഭരണ പദവി പ്രഖ്യാപനം ചൊവ്വാഴ്ച

ബി.സി.എം കോളജ് സ്വയംഭരണ പദവി പ്രഖ്യാപനം ചൊവ്വാഴ്ച

62
0

സപ്തതിയുടെ നിറവില്‍ നില്‍ക്കുന്ന ബി.സി.എം കോളേജിനു ലഭിച്ച സ്വയംഭരണപദവിയുടെ’ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ 9-ാംചൊവ്വാഴ്ച്ച 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിലെ പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ വച്ച് നടത്തുന്നു. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പും കോളേജ് രക്ഷാധികാരിയുമായ മാര്‍ മാത്യൂ മൂലക്കാട്ട് അധ്യക്ഷ്യം വഹിക്കുന്ന സമ്മേളനത്തില്‍ കേരള നിയമസഭാസ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ‘ബി.സി.എം ഈവനിംഗ് അക്കാദമിയുടെ’ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ നിര്‍വഹിക്കും. കോളേജ് ഗവേണിംഗ് ബോഡി ചെയര്‍മാനും സഹായമെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ബി.സി.എം ഗവേഷണകൂട്ടായ്മയുടെ’ ഉദ്ഘാടനം കെ ഫ്രാന്‍സിസ് ജോര്‍ജ് എം. പിയും, ‘ബി.സി.എം അക്കാദമി ഫോര്‍ ഡിഫന്‍സ് ആസ്പിരന്‍സിന്റെ’ ഉദ്ഘാടനം സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. റെജി സക്കറിയയും നിര്‍വഹിക്കുന്നു, കോളേജ് മാനേജര്‍ ഫാ. അബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. തോമസ് കെ. വി., ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, മുന്‍ മന്ത്രി വി. എന്‍. വാസവന്‍, അഡ്വ. കെ അനില്‍കുമാര്‍, മഹാത്മഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍മാര്‍, കോളേജ് ഗവേണിംഗ് ബോഡി അംഗങ്ങള്‍, പൂര്‍വ്വാധ്യാപകര്‍, സാമൂഹ്യസാംസ്‌കാരികവിദ്യാഭ്യാസ രംഗത്തെ പ്രമൂഖര്‍ തുടങ്ങി നിരവിധിയാളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. കോട്ടയം അതിരൂപതാ മാനേജ്‌മെന്റിനു കീഴില്‍ 1955-ലാണ് ബി.സി.എം കോളേജ് സ്ഥാപിച്ചത്. നാക്ക് അക്രിഡറ്റേഷനില്‍ ‘A+’ ഗ്രേഡ് നേടിയ ബി.സി.എമ്മിന് കിര്‍ഫ് റാങ്കിങ്ങില്‍ വനിതാ കോളേജുകളില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും എം.ജി യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം സ്ഥാനവുമുണ്ട്.

Previous articleഅപ്പു ജോണ്‍ ജോസഫ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു

Leave a Reply