Home ഇന്ത്യൻ വാർത്തകൾ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല ഏകദിന ധ്യാനം സംഘടിപ്പിച്ചു

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല ഏകദിന ധ്യാനം സംഘടിപ്പിച്ചു

72
0

കോട്ടയം: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോനയിലെ കൂടല്ലൂര്‍ യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ കൂടല്ലൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഏകദിനധ്യാനം സംഘടിപ്പിച്ചു. അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസും കെ.സി.ഡബ്ല്യു.എ അതിരൂപതാ ചാപ്ലെയിനുമായ ഫാ. തോമസ് ആനിമൂട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് ധ്യാനത്തിനു തുടക്കം കുറിച്ചത്. അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊളളമ്പേല്‍ ആമുഖസന്ദേശം നല്‍കി. തുടര്‍ന്ന് ഫാ. ജിസണ്‍ പോള്‍ വേങ്ങശ്ശേരില്‍ വചനചിന്തകള്‍ പങ്കുവച്ചു. ഉച്ചകഴിഞ്ഞ് നടത്തപ്പെട്ട ദിവ്യകാരുണ്യ ആരാധനയ്ക്ക് കെ.സി.ഡബ്ല്യു. എ കിടങ്ങൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ നേതൃത്വം നല്‍കി. കൂടല്ലൂര്‍ യൂണിറ്റ് ചാപ്ലെയിന്‍ ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍, ഫാ. ജോസ് പൂതൃക്കയില്‍, അതിരൂപതാ സെക്രട്ടറി സില്‍ജി സജി, കെ.സി.ഡബ്ല്യു. എ കൂടല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ഷൈജ ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഈ ധ്യാനവുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ അഡൈ്വസേഴ്സിനായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാളായി നിയമിതയായ കെ.സി.ഡബ്ല്യു.എ അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സിയെ ചടങ്ങില്‍ ആദരിച്ചു. അതിരൂപതാ ഫൊറോന യൂണിറ്റ് ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. വിവിധ ഫൊറോനകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുത്തു.

Previous articleസംക്രാന്തി: പൂഴിക്കുന്നേല്‍ സൈമണ്‍ (ചുമ്മാര്‍)
Next articleനിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി

Leave a Reply