Home യൂറോപ്പ് | ഗൾഫ് | ഓഷിയാന വെയിൽസിലെ സെന്‍റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ വി. അന്തോണീസിന്റെ തിരുനാൾ | ക്‌നാനായവോയ്‌സില്‍...

വെയിൽസിലെ സെന്‍റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ വി. അന്തോണീസിന്റെ തിരുനാൾ | ക്‌നാനായവോയ്‌സില്‍ തത്സമയം

87
0

കാർഡിഫ്: വെയിൽസിലെ സെന്‍റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനും അത്ഭുതപ്രവർത്തകനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 2026 ജൂൺ മാസം 13 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. തിരുനാൾ ദിവസം കാർഡിഫ് St Illtyd’s സ്കൂൾ ചാപ്പലിൽ വച്ച് രാവിലെ 10:00 ന് മിഷൻ കോർഡിനേറ്റർ ഫാ. ജിൻസ് കണ്ടക്കാട്ട് തിരുനാൾ കൊടിയേറ്റം നിർവ്വഹിക്കും. തുടർന്ന് St Paul’s Kent & St. John Paul II Southampton Missions കോർഡിനേറ്റർ ഫാ. അജൂബ് തോട്ടനാനിയിൽ പ്രസുദേന്തി വാഴ്ച, തിരുസ്വരൂപ വെഞ്ചിരിപ്പ്, ലദീഞ്ഞ് എന്നിവയ്ക്ക് നേതൃത്വം നൽകും. തുടർന്ന് 10:30 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയിൽ Knanaya Missions UK കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര മുഖ്യ കാർമ്മികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്യും. ഉച്ചയ്ക്ക് 12:15 ന് ഭക്തിപൂർവ്വകമായ തിരുനാൾ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ വാഴ്‌വും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വർണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാർത്ഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം വെയിൽസിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും. തുടർന്ന് 1:00 മണിക്ക് തെക്കൻസ് വാദ്യമേളവും, സ്നേഹവിരുന്നും, ഉച്ചകഴിഞ്ഞ് 2:00 മണി മുതൽ വിവിധ കലാപരിപാടികളും (Cultural Programmes) അരങ്ങേറും.

Previous articleപരിസ്ഥിതി ദിനത്തിൽ തളിരണിയിച്ച് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
Next articleഹൂസ്റ്റണിൽ ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം

Leave a Reply