Home അമേരിക്കൻ വാർത്തകൾ സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

672
0

ചിക്കാഗോ സെ.മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ പുനർനിർമിച്ച വെബ്സൈറ്റ് ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. smkcparish .us എന്ന പേരിൽ അറിയപ്പെടുന്ന വെബ്സൈറ്റിൽ ഇടവകയുമായി ബന്ധപ്പെടുന്ന എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 ചൊവ്വാഴ്ച വൈകിട്ട് സെ.മേരീസ് പള്ളിയിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ചേർന്ന പ്രസ്തുത ചടങ്ങിൽ ഇടവക വികാരി ഫാദർ തോമസ് മുളവനാൽ, ഫാദർ എബ്രഹാം മുത്തോലത്ത്, ഫാദർ ലിജോ കൊച്ചുപറമ്പിൽ ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. നവീകരിച്ച വെബ്സൈറ്റിന് രൂപകൽപ്പന ചെയ്തത് ബഹുമാനപ്പെട്ട എബ്രഹാം മുത്തോലത്ത് അച്ചനായിരുന്നു.

Previous articleകൂട്ടായ്മയുടെ പുത്തൻ പാഠംതുറന്ന് ഒരു യുവജനകൂട്ടം
Next articleപേരൂർ : വട്ടപ്പറമ്പിൽ ത്രേസ്യാമ്മ സ്റ്റീഫൻ | Live Funeral Telecast Available

Leave a Reply