Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ദേവാലയ ഫണ്ട്‌ സമാഹാരണത്തിന് തുടക്കമിട്ടു

ദേവാലയ ഫണ്ട്‌ സമാഹാരണത്തിന് തുടക്കമിട്ടു

231
0

ടോറൊന്റോ: കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ഇടവകയായ ടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവക സ്വന്തമായി ഒരു ദേവാലയ കെട്ടിടം വാങ്ങിക്കുന്നതിനായുള്ള ഫണ്ട്‌ സമാഹാരണത്തിന്റെ ഉത്ഘാടനം നടത്തപെട്ടു. ജൂൺ 28 ഞാറാഴ്ച ദിവ്യബലിയെ തുടർന്നു ഇടവക വികാരി റവ ഫാ മാത്യു മേലേടത്തും കൈക്കാരന്മാരായ ശ്രീ ജോൺ കുരുവിള അരയത്തും ശ്രീ അനീഷ്‌ ബേബി തെക്കേടത്ത് എന്നിവർ ചേർന്നു ബിൽഡിംഗ്‌ കമ്മിറ്റി ചെയർമാൻ ശ്രീ തോമസ് ആയിരവേലിൽ & ഭാര്യ ബ്ലെസ്സി ആയിരവേലിൽ കുടുംബം നൽകിയ സംഭാവന സ്വീകരിച്ചു കൊണ്ട് കിക്ക് ഓഫ്‌ നടത്തി. ബിൽഡിംഗ്‌ കമ്മിറ്റി അംഗം ശ്രീ ദീപു മലയിൽ ഫണ്ട് ശേഖരണത്തിനായുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസന്റേഷൻ നടത്തുകയുണ്ടായി. നോർത്ത് അമേരിക്കയിലുള്ള എല്ലാം ക്നാനായ മക്കളുടെ സഹകരണത്തോടെ രണ്ടു മില്യൺ ഡോളർ സമാഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Previous articleമാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർത്ഥിക്കണമെന്ന് -മാർ മാത്യു മൂലക്കാട്ട്
Next articleസണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളെ ആദരിച്ചു

Leave a Reply