ഹൂസ്റ്റൺ: സൈമൺ നെടുമാക്കൽ (64) ഹൂസ്റ്റണിൻ അന്തരിച്ചു. ഭാര്യ ലിൻസി നീണ്ടൂർ പറയംകാലായിൽ കുടുംബാംഗമാണ്. മക്കൾ: ജെന്നി & ബോണി തെക്കനാട്ട് (ഹൂസ്റ്റൺ), ജെഫി & ജോഷ്വാ വലിയ പറമ്പിൽ (സാൻഹൊസെ). കൊച്ചുമകൾ: അമീലിയ തെക്കനാട്ട്. മാതാപിതാക്കൾ: കട്ടച്ചിറ നെടുമാക്കൽ പരേതനായ പാച്ചി മത്തായി & ത്രേസ്യാമ്മ. സഹോദരങ്ങൾ: മേയമ്മ & സക്കറിയ ആയിരം തൈക്കൽ (ഹൂസ്റ്റൺ), മാത്യു & വിമല നെടുമാക്കൽ (ചിക്കാഗോ), ജെയിംസ് & ആൻസി നെടുമാക്കൽ (ഹൂസ്റ്റൺ), സിസിലി & സ്‌റ്റീഫൻ ചാഴിക്കാട്ട് (ഹൂസ്‌റ്റൺ), ജോസ് (ജോ) & ഷൈജ നെടുമാക്കൽ (ഹൂസ്റ്റൺ).
സംസ്ക്കാരശുശ്രൂഷകൾ ജൂൺ 1,2 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ഹൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടും. (6400 W Fuqua St , Missouri City , TX 77489).
ജൂൺ ഒന്നിന് തിങ്കളാഴ്ച വൈകുന്നേരം 5 മണിമുതൽ 7 മണിവരെ പൊതുദർശനം. തുടർന്ന് ദിവ്യബലി.
ജൂൺ 2 ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 10: 20 വരെ പൊതുദർശനം. തുടർന്ന് ദിവ്യബലിയും പ്രാർത്ഥനാശുശ്രൂഷകളും.
2 മണിക്ക് സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.(1310 N Main St Pearland TX 77581).











