Home ഇന്ത്യൻ വാർത്തകൾ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദദാന ചടങ്ങ് നടത്തി

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദദാന ചടങ്ങ് നടത്തി

178
0

ചേര്‍പ്പുങ്കല്‍: കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്സിംഗിലെ ഒന്‍പതാമത് ബാച്ച് ബി.എസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം നിമ്മി മാനുവല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി. ഇമ്മാക്കുലേറ്റ് എസ്.വി.എം അധ്യക്ഷത വഹിച്ചു. അമേരിക്കയിലെ യു.എന്‍.എല്‍.വി റിട്ട. പ്രൊഫസര്‍ ഡോ. ആലീസ് മാത്യു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ലിറ്റില്‍ ലൂര്‍ദ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ജോസീന എസ്.വി.എം സ്വാഗതം ആശംസിച്ചു. എല്‍.എല്‍.എം ഹോസ്പിറ്റല്‍ ചീഫ് നഴ്സിംഗ് ഓഫീസര്‍ സി. അനിറ്റ് എസ്.വി.എം വിദ്യാര്‍ത്ഥികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മികച്ച വിദ്യാര്‍ത്ഥിക്കുള്ള പുരസ്കാരം സി. ഇമ്മാക്കുലേറ്റും, ബെസ്റ്റ് ബെഡ്സൈഡ് നഴ്സ് അവാര്‍ഡ് ദീപിക എം.ഡി ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും വിതരണം ചെയ്തു. സി.ബി.സി.ഐ നാഷണല്‍ അവാര്‍ഡ് ജേതാവായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ ചടങ്ങില്‍ ആദരിച്ചു. എല്‍.എല്‍.എം ഹോസ്പിറ്റല്‍ ചാപ്ളയിന്‍ ഫാ. ജോസ് കടവില്‍ചിറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സി.എം.ഒ ഡോ. സി. ലത എസ്.വി.എം, പി.ടി.എ പ്രസിഡന്‍്റ് ജയന്‍ എന്‍.എന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രൊഫ. സി. ജാനി എസ്.വി.എം നന്ദി പറഞ്ഞു.

Previous articleകിടങ്ങൂർ: പതീപ്ലാക്കിൽ സി. അൽഫോൻസ SVM | Live Funeral Telecast Available
Next articleകെ.സി.സി. യു.എ.ഇ പ്രസംഗമത്സരം: വിജയികളെ പ്രഖ്യാപിച്ചു

Leave a Reply