Home നിര്യാതരായി കിടങ്ങൂർ: പതീപ്ലാക്കിൽ സി. അൽഫോൻസ SVM | Live Funeral Telecast Available

കിടങ്ങൂർ: പതീപ്ലാക്കിൽ സി. അൽഫോൻസ SVM | Live Funeral Telecast Available

587
0

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി.അൽഫോൻസ SVM (87)  നിര്യാതയായി. ചേർപ്പുങ്കൽ ഇടവക പതീപ്ലാക്കിൽ പരേതരായ മാത്യു ഉലഹാന്നാൻ – അന്നമ്മ ദമ്പതികളുടെ മകളാണ്. ലീലാമ്മ, ക്ലാരമ്മ, വത്സമ്മ, സെലിൻ പരേതരായ മാത്തുകുട്ടി, ജോൺ, മേരി, സി ഔറേലിയ SVM, എന്നിവർ സഹോദരങ്ങളാണ്. BCM കോളേജ് പ്രിൻസിപ്പൽ, കോൺഗ്രിഗേഷന്റെ ജനറൽ പ്രൊക്കൂറേറ്റർ എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം ചെയ്ത സിസ്റ്റർ B.C.M ഹോസ്റ്റൽ, കോട്ടയം സെന്റ് ആൻസ്, പീരുമേട്, വിസിറ്റേഷൻ ജനറലേറ്റ്, ബൈസൺവാലി, ഗാന്ധി നഗർ ഹോസ്റ്റൽ, മ്രാല, കുമരകം, എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം 25-05-2026, തിങ്കളാഴ്ച രാവിലെ 9.00 ന് കിടങ്ങൂർ ലിറ്റിൽ ലൂർദ് വിസിറ്റേഷൻ മഠം ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 2.30 ന് ആരംഭിയ്ക്കും. തുടർന്ന് വൈകുന്നേരം 4 മണിയോടെ സമാപന ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം മോക്ഷപുരയിൽ സംസ്കരിക്കും.

Previous articleടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരിഷ് കൗൺസിൽ നിലവിൽ വന്നു. വന്നു.
Next articleകിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദദാന ചടങ്ങ് നടത്തി

Leave a Reply