Home ഇന്ത്യൻ വാർത്തകൾ പൊതു ഇടം ശുചിത്വമുള്ളിടം പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

പൊതു ഇടം ശുചിത്വമുള്ളിടം പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

207
0

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പൊതു ഇടങ്ങളെ ശുചിത്വമുള്ളയിടങ്ങളാക്കുന്നു. അംഗനവാടികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഹോമിയോ ആശുപത്രികൾ, സ്കൂളുകൾ, കാത്തിരുപ്പുകേന്ദ്രങ്ങൾ എന്നിങ്ങനെ വിവിധ പൊതു ഇടങ്ങൾ ശുചിത്വ പൂര്ണമാക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. വൃത്തിയും വെടിപ്പും ഉള്ള ഇടങ്ങൾ സമൂഹ നന്മക്ക് എന്ന കരുതലോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മരിയാപുരം പഞ്ചായത്തിലെ നാരകക്കാനം ഹോമിയോ ഡിസ്പെന്സറിയുടെ പരിസരങ്ങൾ വൃത്തിയാക്കികൊണ്ട് തുടക്കം കുറിച്ച പദ്ധതിക്ക് മരിയാപുരം ഗ്രാമ പഞ്ചായത്ത് മെംബർമാരായ സൂസമ്മ തോമസ്, മിനി ജോണി, നാരകക്കാനം സെന്റ്. ജോസഫ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മേലെട്ട്, ജി ഡി എസ് ഹരിതവേദി പ്രസിഡന്റ് സിബി മാത്യു, സെക്രട്ടറി ബിജു അഗസ്റ്റിൻ, നാരകക്കാനം ഹോമിയോ ആശുപത്രി ജീവനക്കാർ, ജി ഡി എസ് അനിമേറ്റർ മിനി ജോണി, സ്വാശ്രയ സംഘഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. വരും ദിനങ്ങളിൽ മഴക്കാല പൂർവ ശുചീകരണത്തോടോപ്പം ജി ഡി എസ് പ്രവർത്തിക്കുന്ന എല്ലാ പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അറിയിച്ചു.

Previous articleചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ മദേഴ്സ് ഡേ ആഘോഷം വർണാഭമായി.
Next articleഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോന ദൈവാലയത്തിൽ ഭക്തിസാന്ദ്രമായ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം.

Leave a Reply