Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ മദേഴ്സ് ഡേ ആഘോഷം വർണാഭമായി.

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ മദേഴ്സ് ഡേ ആഘോഷം വർണാഭമായി.

167
0

ബെൻസൻവിൽ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ മദേഴ്സ് ഡേ ആഘോഷം വർണാഭമായി. മെയ്10 ഞായറാഴ്ച ഫാ. തോമസ് മുളവനാലിൻ്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട വി.കുർബാനയ്ക്കു ശേഷം ദൈവാലയത്തിൽവച്ച് എൺപതു വയസിനു മുകളിൽ പ്രായമായ അമ്മമാരേയും ഈ വർഷം ആദ്യമായി അമ്മമാരായവരേയും സവിശേഷമായി ആദരിച്ചു. തുടർന്ന് എല്ലാ മാതാക്കളേയും മാതൃസ്ഥാനീയരേയും ഇടവകയുടെ പേരിൽ സ്നേഹാശംസകൾ പങ്കുവച്ച് പൂക്കൾ നൽകി ആദരിച്ചു. കേക്കു മുറിച്ച് മാതൃദിനത്തിൻ്റെ മധുരം എല്ലാവർക്കുമൊപ്പം പങ്കുവച്ചു . തുടർന്ന് എല്ലാ അമ്മമാരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ കലാപരിപാടികളും ഉച്ചഭക്ഷണവും ഹാളിൽ ക്രമീകരിച്ചു. മദേഴ്സ് ഡേ ആഘോഷങ്ങൾ മെൻസ്മിനിസ്ട്രിയുടെ നേതൃത്വത്തിൽ വിമൻസ് മിനിസ്‌ട്രിയുടെ സഹകരണത്തോടെയാണ് നടത്തിയത്. കോർഡിനേറ്റർമാരായ ജോബി ഓളിയിൽ, കൂടാരയോഗകോർഡിനേറ്റർമാർ, ഇടവക എക്സിക്യുട്ടിവ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി വിമൻസ് മിനിസ്ട്രി വെറൈറ്റി എൻ്റർറ്റൈൻമെൻ്റ്സ് ക്രമീകരിച്ചു. ഈ കൂട്ടായ്മയിൽ ആദ്യന്തം പങ്കെടുത്ത് എല്ലാ അമ്മമാരേയും ആദരിക്കാൻ മുന്നിട്ടിറങ്ങിയ ഏവരേയും അനുമോദിക്കുന്നതായി വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ അറിയിച്ചു.

ലിൻസ് താന്നിച്ചുവട്ടിൽ

Previous articleമാതൃദിനം സ്നേഹോത്സവമാക്കി ഡാളസ് ഇടവക മെൻസ് മിനിസ്ട്രി
Next articleപൊതു ഇടം ശുചിത്വമുള്ളിടം പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

Leave a Reply