Home ഇന്ത്യൻ വാർത്തകൾ പാപ്പാ ലിയോ പതിനാലാമന്റ് സമാധാന ആഹ്വാനത്തിന് സി.ബി.സി.ഐ പിന്തുണ ; ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ അപലപനീയം

പാപ്പാ ലിയോ പതിനാലാമന്റ് സമാധാന ആഹ്വാനത്തിന് സി.ബി.സി.ഐ പിന്തുണ ; ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ അപലപനീയം

289
0

ന്യൂഡല്‍ഹി: ലോകത്ത് സമാധാനം സ്ഥാപിക്കണമെന്നുള്ള പാപ്പാ ലിയോ പതിനാലാമന്റ് ആഹ്വാനത്തിന് സി.ബി.സി.ഐ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റ് മേഖലയും ഇറാനും ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, പാപ്പായുടെ സന്ദേശം പ്രത്യാശയുടെ പ്രകാശമായി നിലകൊള്ളുന്നുവെന്ന് സി.ബി.സി.ഐ വിലയിരുത്തി. സെന്‍റ് ഫ്രാന്‍സിസ് ഓഫ് അസീസിയുടെ സമാധാന പ്രാര്‍ത്ഥനയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍, പാപ്പാ ലിയോ പതിനാലാമന്‍ സമാധാനത്തിന്‍്റെ ദൂതനായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇതിനിടെ, പാപ്പായെ കുറിച്ച് നടത്തിയ അമേരിക്കന്‍ പ്രസിഡന്‍്റ് ഡോണാള്‍ഡ് ട്രംപിന്‍്റെ പരാമര്‍ശങ്ങളെ സി.ബി.സി.ഐ ശക്തമായി അപലപിച്ചു. അദ്ദേഹത്തിന്‍്റെ പ്രസ്താവനകള്‍ അനാവശ്യവും ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണെന്ന് സംഘടന വ്യക്തമാക്കി. കൂടാതെ, യേശുവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള തന്‍്റെ എ.ഐ സൃഷ്ടിച്ച ചിത്രം പങ്കുവെച്ചത് അതീവ അപമാനകരമാണെന്നും, ഇത് ദൈവീകതയെയും വിശ്വാസത്തെയും പരിഹസിക്കുന്നതാണെന്നും സി.ബി.സി.ഐ വിമര്‍ശിച്ചു. ‘യുദ്ധം അവസാനിപ്പിക്കാനുള്ള പാപ്പായുടെ നൈതിക ആഹ്വാനത്തിന് ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. ട്രംപിന്‍്റെ അപമാനകരമായ പരാമര്‍ശങ്ങളും എ.ഐ ചിത്രവും വിശ്വാസികളുടെ മതാഭിമാനത്തെ ഗുരുതരമായി വേദനിപ്പിക്കുന്നു. യഥാര്‍ത്ഥ നേതൃഗുണം വിനയത്തിലും ആദരവിലും ആണ് പ്രകടമാകേണ്ടതെന്ന് ’ പ്രസിഡന്‍്റ് കാര്‍ഡിനാല്‍ ആന്‍റണി പൂള പറഞ്ഞു. ലോക സമാധാനത്തിനായി ഇന്ത്യയിലെ എല്ലാ ക്രൈസ്തവരും പ്രാര്‍ത്ഥിക്കണമെന്ന് സി.ബി.സി.ഐ ആഹ്വാനം ചെയ്തു.

Previous articleസാനിയ ജോസ് മിസ് ക്നാ
Next articleമറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളി തിരുനാള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

Leave a Reply