മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വി.ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ 2026 ഏപ്രില്‍ 16,17,18,19 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ 16 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാള്‍ കൊടിയേറ്റ്, ലദീഞ്ഞ്. തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന. 7 മണിക്ക് ഇടവക ദിനാഘോഷം & സണ്‍ണ്ടേ സ്‌കൂള്‍ വാര്‍ഷികം അതിരൂപത വികാരി ജനറാള്‍ & ദീപിക എം.ഡി വെരി. റവ ഫാ മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇടവകയിലെ വിവിധ സംഘടനകള്‍ ഒരുക്കുന്ന കലാസന്ധ്യ.
ഏപ്രില്‍ 17 വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ സുറിയാനി പാട്ടുകുര്‍ബാന. തുടര്‍ന്ന് പരേത സ്മരണ & സിമിത്തേരി സന്ദര്‍ശനം.
ഏപ്രില്‍ 18 ശനിയാഴ്ച വൈകുന്നേരം 6.30 ന് ഇളപ്പാനി ക്രിസ്തുരാജ കുരിശുപളളിയില്‍ ലദീഞ്ഞ് തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക്. 9 മണിക്ക് തിരുനാള്‍ പ്രസംഗം റവ. ഫാ സുനില്‍ പെരുമാനൂര്‍ (ഡയറക്ടര്‍ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍). തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം വെരി. റവ.ഫാ സ്റ്റാനി ഇടത്തിപ്പറമ്പില്‍ (വികാരി കിടങ്ങൂര്‍ ഫൊറോന പളളി). തുടര്‍ന്ന് വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേ.
പ്രധാന തിരുനാള്‍ ദിനമായ ഏപ്രില്‍ 19 ഞായറാഴ്ച രാവിലെ 9.45 ന് ഫാ.ഷാനി വലിയപുത്തന്‍പുരയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ ജിബിന്‍ കീച്ചേരില്‍, ഫാ.തോമസ് കാച്ചനോലിക്കല്‍, ഫാ.ഷാജി പല്ലാട്ടുമഠം, ഫാ.മാത്യു തുണ്ടിയില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. അതിരൂപത വികാരി ജനറാള്‍ വെരി. റവ.ഫാ തോമസ് ആനിമൂട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും. പരി. കുര്‍ബാനയുടെ ആശീര്‍വാദം ഫാ ജോര്‍ജ് ഊന്നുകല്ലേല്‍ (ചേര്‍പ്പുങ്കല്‍ ടൗണ്‍ ക്‌നാനായ പളളി വികാരി) തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം ഫാ ജെയ്‌മോന്‍ CST അരുവിക്കുഴി. തുടര്‍ന്ന് ഏലക്ക മാല ലേലം & കോഴി ലേലം. വൈകിട്ട് 7 മണിക്ക് കോഴിക്കോട് RED IDEAS അവതരിപ്പിക്കുന്ന മെഗാ ഷോ & ഫ്യഷന്‍ ബാന്റ്.













