പുതുവേലി: കെ സി സി പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഒരു കൈത്താങ്ങ് ഭവന നിർമ്മാണ പദ്ധതിയുടെ നാലാമത്തെ വീട് നിർമ്മിക്കുന്നതിന് പുതുവേലി ഇടവകയിലെ ഒരു കുടുംബത്തെ തെരഞ്ഞെടുക്കുകയും 19/05/2023 വെള്ളിയാഴ്ച യൂണിറ്റ് പ്രസിഡന്റ് ശ്രീ. ആൽവിൻ എബ്രഹാം ചിറയത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് യൂണിറ്റ് ചാപ്ലിൻ ഫാ. ജോൺ കണിയാർകുന്നേൽ ഗുണഭോക്താവിന് നൽകി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം ശ്രീ ജിൻസൺ ജേക്കബ്, യൂണിറ്റ് സെക്രട്ടറി ശ്രീ. ബിജോ ഞാറക്കാട്ടിൽ, കെ സി ഡബ്ല്യു എ യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൾ റോയ്, പ്രൊഫ. കെ എ സിറിയക് കൊടുന്നിനാംകുന്നേൽ എന്നിവർ സംസാരിച്ചു യൂണിറ്റ് ഭാരവാഹികളായ സിജു മുളയാനിക്കൽ, ചാക്കോ പുളിമൂട്ടിൽ, ജോർജ് കൊറ്റംക്കൊമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി











