Home ഇന്ത്യൻ വാർത്തകൾ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

515
0

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തയ്യല്‍ മേഖലയില്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ പരിശീലനം നല്‍കി മെച്ചപ്പെട്ട സ്വയംതൊഴില്‍ സാധ്യതകള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രതിനിധികള്‍ക്കായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മാസ്റ്റര്‍ ട്രെയിനര്‍ മിനി ജോണ്‍സണ്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

Previous articleഒരു കൈത്താങ്ങ് ഭവന നിർമ്മാണ പദ്ധതിയുടെ ചെക്ക് കൈമാറി
Next articleവിണ്ണിലെ നക്ഷത്രങ്ങൾ മണ്ണിലിറങ്ങിയതുപോലെ- എണ്ണിത്തിർക്കാനാവാത്ത ജനം ഒരു മനസ്സോടെ- ഒരു മുന്തിരിവള്ളിയുടെ ശാഖകളായി അണയുമ്പോൾ നയിക്കാനായി കരുത്തരായവർ എത്തുന്നു റാലിക്കമ്മറ്റിയിൽ: ആദ്യമായി നാലാം സ്ഥാനത്തെത്തുന്നവർക്കും സമ്മാനങ്ങൾ

Leave a Reply