Home ഇന്ത്യൻ വാർത്തകൾ സന്ന്യാസിനി സമൂഹം പ്രതിനിധികള്‍ക്കായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

സന്ന്യാസിനി സമൂഹം പ്രതിനിധികള്‍ക്കായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

713
0

കോട്ടയം: അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കന്ന സന്ന്യാസിനി സമൂഹം പ്രതിനിധികള്‍ക്കായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. പോക്‌സോ ആക്ടിനെ അടിസ്ഥാനപ്പെടുത്തി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി സി. ജോണ്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. മാത്യു മണക്കാട്ട്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍, കാരിത്താസ് സെക്ക്യുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ലിറ്റില്‍ ഡോട്ടേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഗില്‍ബര്‍ട്ട് എന്നീ സന്ന്യാസിനി സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അവബോധ പരിപാടിയില്‍ പങ്കെടുത്തു. പോക്‌സോ ആക്ടിനെക്കുറിച്ചും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവയ്‌ക്കെതിരായുള്ള നിയമസംരക്ഷണ സാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറിന് കോട്ടയം ജില്ല മുന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ സിസ്റ്റര്‍ അഡ്വ. ജ്യോതിസ് പി. തോമസ് നേതൃത്വം നല്‍കി.

Previous articleഅരീക്കര: വെട്ടിമറ്റത്തില്‍ അന്നമ്മ ജോർജ്ജ് | Live Funeral Telecast Available
Next articleഒരു കൈത്താങ്ങ് ഭവന നിർമ്മാണ പദ്ധതിയുടെ ചെക്ക് കൈമാറി

Leave a Reply